ഹൈസ്​കൂൾ വിദ്യാർഥികൾക്ക് ജില്ലതല ക്വിസ് മത്സരം

ഹൈസ്കൂൾ വിദ്യാർഥികൾക്ക് ക്വിസ് മത്സരം പെരിന്തൽമണ്ണ: പി.എൻ. പണിക്കർ ഫൗണ്ടേഷൻ, വിദ്യാഭ്യാസവകുപ്പ്, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ എന്നിവ ജില്ലയിലെ ഹൈസ്കൂൾ വിദ്യാർഥികൾക്ക് ജില്ലതല ക്വിസ് മത്സരം നടത്തുന്നു. പി.എൻ. പണിക്കർ അനുസ്മരണാർഥം ജൂൺ 19 മുതൽ ജൂലൈ 18 വരെ നടത്തുന്ന വായന മാസാചരണത്തി​െൻറ ഭാഗമായാണ് മത്സരം. ജൂലൈ ഏഴിന് പെരിന്തൽമണ്ണ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 10ന് മത്സരം ആരംഭിക്കും. സാഹിത്യം, ശാസ്ത്രം, ചരിത്രം, പുതുവിജ്ഞാനം എന്നിവയെ ആസ്പദമാക്കി ഒരു മണിക്കൂറാണ് മത്സരം. പങ്കെടുക്കുന്നവർ സ്കൂളി​െൻറ സാക്ഷ്യപത്രം ഹാജരാക്കണം. ഫോൺ: 9745083486, 9895268952.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.