ഉപ്പുവള്ളി പ്രാഥമികാരോഗ്യ ഉപകേന്ദ്രം ശുചീകരിച്ചു

പൂക്കോട്ടുംപാടം: യുവജന കൂട്ടായ്മയില്‍ ക്ലബ് പ്രവര്‍ത്തകര്‍ . ഒറവംകുണ്ട് സ്വർട്ടൻസ് ആർട്സ് ആൻഡ് സ്പോര്‍ട്സ് ക്ലബ് പ്രവർത്തകരാണ് കേന്ദ്രം ശുചീകരിച്ചത്. 'ശുചിത്വമുള്ള സമൂഹത്തിലേ ആരോഗ്യമുള്ള സമൂഹത്തെ വാർത്തെടുക്കാനാവൂ' എന്ന ബോധം പ്രദേശവാസികളിലും സമൂഹത്തിലും എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവൃത്തികള്‍ നടത്തിയത്. ഉറവിട മാലിന്യ സംസ്കരണത്തിനു വേണ്ടി ക്ലബ് പ്രവർത്തകരുടെ നേതൃത്വത്തിൽ ബയോഗ്യാസ് പ്ലാൻറുകളും നിർമിച്ചുവരുന്നുണ്ട്. പ്രവർത്തനങ്ങള്‍ക്ക് ക്ലബ് സെക്രട്ടറി വിഷ്ണുദേവ്, പ്രസിഡൻറ് അമൽദാസ്, ട്രഷറർ പി. വൈശാഖ്, അംഗങ്ങളായ കെ. ശ്രീജിത്ത്, ടി.പി. ജിത്തു, പി. അനൂപ്, എ. അനന്ദു, പി.എം. വൈശാഖ് തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.