കരുവാരകുണ്ട്: റൂറൽ സഹകരണ സംഘം ജീവകാരുണ്യ ഫണ്ടും പ്രതിഭ അവാർഡുകളും വിതരണം ചെയ്തു. പൊതു വിദ്യാലയങ്ങളിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിലെ സമ്പൂർണ എ പ്ലസ് ജേതാക്കൾ, എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം.എസ് സ്കോളർഷിപ് ജേതാക്കൾ എന്നിവർക്കാണ് ഉപഹാരങ്ങൾ നൽകിയത്. വൃക്കരോഗികൾക്കുള്ള ചികിത്സ സഹായധനവും വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മഠത്തിൽ ലത്തീഫ്, കരുവാരകുണ്ട് എസ്.ഐ പി. ജ്യോതീന്ദ്രകുമാർ, സഹകരണ ഇൻസ്പെക്ടർ പ്യാരി ലാൽ എന്നിവർ വിതരണോദ്ഘാടനം നിർവഹിച്ചു. സംഘം പ്രസിഡൻറ്് എം. മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. പി. മനോജ് മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്് സി.കെ. ബിജിന, അംഗങ്ങളായ ഷീബ പള്ളിക്കുത്ത്, എം. മുരളി, പി. ദീപ ടീച്ചർ, സി.പി.എം മുൻ ഏരിയ സെക്രട്ടറി പി. രാധാകൃഷ്ണൻ, ഐ.ടി. നജീബ്, എ. പ്രഭാകരൻ മാസ്റ്റർ, അഡ്വ. ടോം കെ. തോമസ്, സി.കെ. മുഹമ്മദ് റഫീഖ്, മുംതാസ് മുഹമ്മദലി, ടി.എം. അബ്ദുറഹ്മാൻ, ഹംസ മലനാട്, പി.കെ. മുഹമ്മദലി, സംഘം സെക്രട്ടറി വി.സി. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.