ലവ്​ ജിഹാദ്​ ആരോപണ കേസ്​: ബംഗളൂരുവിൽ എൻ.​െഎ.എ പരിശോധന

ബംഗളൂരു: പത്തനംതിട്ട സ്വദേശിനി നൽകിയ 'ലവ് ജിഹാദ്' ആരോപണ കേസുമായി ബന്ധപ്പെട്ട് കൊച്ചിയിൽനിന്നുള്ള എൻ.െഎ.എ സംഘം ബംഗളൂരുവിൽ പരിശോധന നടത്തി. ബംഗളൂരുവിൽ കമേഴ്സ്യൽ ടാക്സ് ഡെപ്യൂട്ടി കമീഷണറായ കലബുറഗി സ്വദേശി ഇർഷാദുല്ല ഖാ​െൻറ ഫ്ലാറ്റിലായിരുന്നു പരിശോധന. ഇർഷാദുല്ല ഖാ​െൻറ ഭാര്യ കേസിൽ പ്രതിചേർക്കപ്പെട്ടയാളാണ്. ബംഗളൂരു ദൊംലൂരിലെ അപ്പാർട്മ​െൻറിൽ ഇവരെ ചോദ്യംചെയ്ത അന്വേഷണസംഘം വിശദ പരിശോധനക്കായി വീട്ടിൽനിന്ന് ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. മാഹി പെരിങ്ങാടി സ്വദേശിയായ മുഹമ്മദ് റിയാസിനെതിരെ പത്തനംതിട്ട സ്വദേശിനിയും ഗുജറാത്തിൽ താമസക്കാരിയുമായ യുവതി നൽകിയ പരാതിയിലാണ് എൻ.െഎ.എ അന്വേഷണം. തന്നെ മതംമാറ്റിയ ശേഷം വിവാഹം കഴിച്ച് സൗദിയിലേക്ക് കൊണ്ടുപോവുകയും പിന്നീട് സിറിയയിലേക്ക് കടത്താൻ ശ്രമിക്കുകയും ചെയ്തെന്നാണ് പരാതി. 2014-15 വർഷത്തിൽ ബംഗളൂരുവിൽ കോളജ് പഠനകാലത്താണ് പരാതിക്കാരിയായ യുവതിയും യുവാവും പരിചയപ്പെടുന്നത്. യുവതി പിന്നീട് മതംമാറി യുവാവിനെ വിവാഹം കഴിക്കുകയും ഇരുവരും സൗദിയിലേക്ക് പോവുകയും ചെയ്തു. ബംഗളൂരുവിൽവെച്ച് ത​െൻറ ഭാര്യ യുവതിയെ ഒരിക്കൽ പരിചയപ്പെട്ടിരുന്നുവെന്ന് ഇർഷാദുല്ല ഖാൻ പറഞ്ഞു. എന്നാൽ, യുവതി തങ്ങളുടെ ഫ്ലാറ്റിൽ തങ്ങിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ഏത് അനേഷണവും നേരിടാൻ തയാറാെണന്നും അദ്ദേഹം വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.