കൂട്ടിലങ്ങാടിയിൽ 'ഹരിതഭവനം' ഒരുങ്ങുന്നു

മലപ്പുറം: കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തിൽ 2018-19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 'ഹരിതഭവനം'പദ്ധതി പ്രസിഡൻറ് പി.പി. സുഹറാബി ഉദ്ഘാടനം ചെയ്തു. പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീയിലെ രണ്ടായിരത്തോളം അയൽക്കൂട്ട അംഗങ്ങൾക്ക് ഹൈബ്രിഡ് പച്ചക്കറി വിത്തും സമ്പുഷ്‌ടീകരിച്ച ജൈവവളവും വിതരണം ചെയ്തു. അയൽക്കൂട്ടങ്ങളിൽ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ തൊഴിലുറപ്പുവഴി ആണ് ഈ അടുക്കളത്തോട്ടം വീടുകളിൽ െവച്ചുപിടിപ്പിക്കുന്നത്. വൈസ് പ്രസിഡൻറ് ഇ.സി. ഹംസ, കൃഷി ഓഫിസർ രംജിത, അസി. സെക്രട്ടറി പ്രദീപ്‌കുമാർ, കുടുംബശ്രീ പ്രസിഡൻറ് ഷീജ, വൈസ് പ്രസിഡൻറ് സ്മിത എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.