മുണ്ടക്കടവ് ആദിവാസി കോളനിയില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി

കരുളായി: ഉൾവനത്തിനകത്ത് മുണ്ടക്കടവ് ആദിവാസി കോളനിയിൽ പകര്‍ച്ചപ്പനി പ്രതിരോധ മരുന്ന് വിതരണവും കൊതുക് നിവാരണ യജ്ഞവും ആയുർവേദ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. കരുളായി ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും സംയുക്തമായാണ് ക്യാമ്പ് നടത്തുന്നത്‌. മഴക്കാലത്ത് വനവാസികൾക്ക് പകർച്ചവ്യാധി പടരാനുള്ള സാധ്യത കൂടുതലായതിനാലാണ് ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും ഉൾവനത്തിൽ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. ആവശ്യമായ ആയുർവേദ മരുന്നുകൾ വാങ്ങാനായി ഗ്രാമപഞ്ചായത്ത് 53000 രൂപയോളം വകയിരുത്തിയിട്ടുണ്ട്. പകർച്ചപ്പനിയെ ചെറുക്കാനുള്ള പ്രതിരോധ മരുന്നുകൾ, കൊതുകുകളെ ചെറുക്കാനുള്ള ആയുർവേദ മരുന്നുകൾ എന്നിവ കോളനിയിലെ മുഴുവൻ കുടുംബങ്ങൾക്കും വിതരണം ചെയ്തു. കരുളായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിശാരിയില്‍ അസൈനാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കെ. ഷരീഫ അധ്യക്ഷത വഹിച്ചു. കരുളായി ആയുർവേദ മെഡിക്കൽ ഓഫിസർ ഡോ. ഇ.പി. ശാർമിള പദ്ധതി വിശദീകരിച്ചു. വാർഡ് അംഗം ലിസി ജോസ്, പടുക്ക ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫിസർ കെ. അനിൽ, ബീറ്റ് ഫോറസ്റ്റ് ഓഫിസർ കെ. പ്രകാശൻ, പൂക്കോട്ടുംപാടം പൊലീസ് അഡീഷനൽ എസ്.ഐ കെ.വി. ഫ്രാൻസിസ്, എ.എസ്.ഐ രവികുമാർ, സി.ഡി.എസ് പ്രസിഡൻറ് മിനി സുജേഷ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ കോയക്കുട്ടി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.