മലപ്പുറം: കൂട്ടിലങ്ങാടി പഞ്ചായത്തിൽ നെൽവയൽ തണ്ണീർത്തട നിയമത്തിെൻറ മറവിൽ കെട്ടിട നിർമാണത്തിന് അനുമതി നൽകിയെന്നും 10 സെൻറിൽ താഴെയുള്ള സാധാരണക്കാരുടെ അപേക്ഷകൾ നിരസിക്കുകയും ചെയ്തുവെന്ന ആരോപണം ചർച്ചചെയ്യാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങൾ ഭരണസമിതി യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. വാണിജ്യ കെട്ടിടങ്ങൾ ഉൾപ്പെടെ 70ഓളം കെട്ടിടങ്ങൾക്ക് പഞ്ചായത്ത് ഭരണനേതൃത്വം നിർമാണ അനുമതി നൽകിയെന്നാണ് ആരോപണം. ഇതിനുപിന്നിൽ നടന്ന അഴിമതിയെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രതിഷേധ പ്രകടനവും നടത്തി. യു.ഡി.എഫ് അംഗങ്ങളായ പി.കെ. ഉമ്മർ, എ. ബാലകൃഷ്ണൻ, കെ.പി. സൈഫുദ്ദീൻ, എൻ.കെ. സുബൈദ, ടി. ജാസ്മിൻ, എം. സാബിറ, ടി. സലീന, എം. രസ്ന, പി. മുനീറ എന്നിവർ പ്രതിഷേധപരിപാടിയിൽ പങ്കെടുത്തു. ആരോപണം അടിസ്ഥാനരഹിതമാണെന്നും ഭരണസമിതി യോഗത്തിലെ രണ്ട് അജൻഡകൾ ചർച്ചചെയ്തശേഷം വിഷയം ചർച്ച ചെയ്യാമെന്ന് ഉറപ്പു നൽകിയിട്ടും യു.ഡി.എഫ് അംഗങ്ങൾ ഇറങ്ങിപ്പോകുകയായിരുന്നെന്നും പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഇ.സി. ഹംസ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.