ഡെങ്കി ഭീഷണി; ചാലിയാറിൽ ആയുർവേദ വിഭാഗത്തി​െൻറ ഉൗർജിത പ്രതിരോധ പ്രവർത്തനം

നിലമ്പൂർ: ഡെങ്കിപ്പനി ബാധിതർ വർധിച്ച സാഹചര്യത്തിൽ ചാലിയാർ പഞ്ചായത്തിൽ ആയുർവേദ മെഡിക്കൽ വിഭാഗം പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതമാക്കി. രോഗം കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട മുട്ടിയേൽ, പെരുമ്പത്തൂർ വാർഡുകളിലുള്ളവർക്കായി ഞായറാഴ്ച പെരുമ്പത്തൂർ ഗവ. എൽ.പി സ്കൂളിൽ മെഡിക്കൽ ക്യാമ്പ് നടത്തുമെന്ന് ആശുപത്രി മെഡിക്കൽ ഓഫിസർ ഡോ. ബീന റസാഖ് അറിയിച്ചു. കൊതുകു നശീകരണത്തിന് പുകക്കാൻ 300 വീടുകളിലേക്കുള്ള അപരാജിത ചൂർണം വിതരണം ചെയ്തിട്ടുണ്ട്. ഡെങ്കി ബാധിച്ചവർക്ക് മരുന്നുകൾ വിതരണം ചെയ്യുന്നതോടൊപ്പം രോഗം വരാതിരിക്കാൻ പ്രതിരോധ മരുന്നും നൽകും. ഏറ്റവും കൂടുതൽ ഡെങ്കി റിപ്പോർട്ട് ചെയ്യപ്പെട്ട കുറുമ്പലങ്ങോടിനോട് ചേർന്നുകിടക്കുന്ന പെരുമ്പത്തൂരിലും മുട്ടിയേലിലുമാണ് ഡെങ്കി കൂടുതൽ സ്ഥിരീകരിച്ചിട്ടുള്ളതെന്നും ഡോ. ബീന പറഞ്ഞു. പ്രതിദിനം നൂറിലേറെ പേർ ഒ.പിയിൽ എത്തുന്നുണ്ട്. വയോമിത്രം പദ്ധതിയിലൂടെ 60 കഴിഞ്ഞ 150ലേറെ പേർക്കും പാലിയേറ്റീവിന് കീഴിലുള്ള രോഗികൾക്കും സ്ഥിരമായി മരുന്ന് നൽകിവരുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.