ഗോത്രമുഖിക്ക് അക്ഷരസമ്മാനവുമായി എൻ.എസ്.എസ്

കരുവാരകുണ്ട്: കാടി​െൻറ മക്കളുടെ അക്ഷരദാഹം തീർക്കാൻ കൈത്താങ്ങുമായി വീണ്ടും ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. ഇരിങ്ങാട്ടിരി നെല്ലിക്കലടി പട്ടികവർഗ കോളനിയിലെ 'ഗോത്ര മുഖി' വായനശാലയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്താണ് വിദ്യാർഥികൾ മാതൃകയായത്. വായനയെ തിരിച്ചുപിടിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനായി എൻ.എസ്.എസ് ആരംഭിച്ച 'അക്ഷരദീപം' പദ്ധതിയുടെ ഭാഗമായാണ് പുസ്തകങ്ങളെത്തിച്ചത്. പ്രദേശവാസികളുടെയും കരുവാരകുണ്ട് പൊലീസി​െൻറയും സഹകരണത്തോടെയാണ് കോളനിയിൽ വായനശാല തുടങ്ങിയത്‌. വായനശാല രജിസ്ട്രേഷനുവേണ്ട 1200 പുസ്തകങ്ങൾ തികയ്ക്കാനുള്ള ശ്രമത്തിലാണ് ലൈബ്രറി പ്രവർത്തകർ. എൻ.എസ്.എസ് വളൻറിയർമാർ ശേഖരിച്ച പുസ്തകങ്ങൾ പ്രിൻസിപ്പൽ കെ. അജിത 'ഗോത്രമുഖി' പ്രവർത്തകർക്ക് കൈമാറി. പ്രോഗ്രാം ഓഫിസർ എം. മനോജ്, ലൈബ്രേറിയൻ ലിജിഷ, മുഹമ്മദ് ആദിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.