ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതി ആസൂത്രണം: യോഗം ചേര്‍ന്നു

കരുളായി: 2018-19 വാര്‍ഷിക പദ്ധതി ആസൂത്രണം ചെയ്യുന്നതിന് കരുളായി ഗ്രാമപഞ്ചായത്ത് പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിശാരിയിൽ അസൈനാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കെ. ശരീഫ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി. സുനിർ വികസന രേഖ അവതരിപ്പിച്ചു. ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ജെ. രാധാകൃഷ്ണന്‍ മാസ്റ്റര്‍ പദ്ധതികളെ കുറിച്ച് വിശദീകരിച്ചു. മറ്റു സ്ഥിരം സമിതി അധ്യക്ഷരായ കെ. മിനി, കെ. മനോജ്, പഞ്ചായത്ത്‌ അംഗങ്ങളായ ഷീബ പൂഴിക്കുത്ത്, ഖദീജ ഉസ്മാന്‍, കെ. ഉഷ, ഖദീജ, സറഫുദ്ദീൻ, ഖദീജ പറമ്പിൽപീടിക, ലിസി, മുഹമ്മദലി, ആയിഷ, സുബൈർ, ബിനീഷ്, പഞ്ചായത്ത് സെക്രട്ടറി റഹീംകുട്ടി, പി. രതീഷ്, ആസൂത്രണ സമിതി അംഗങ്ങൾ, നിർവഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ ppm1 കരുളായി ഗ്രാമപഞ്ചായത്ത് പ്രവര്‍ത്തക സമിതി യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിശാരിയിൽ അസൈനാർ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.