പട്ന: ബിഹാർ മുൻ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിെൻറ സഹോദരി ഗംഗോത്രിദേവിയുടെ(75) മൃതദേഹം സംസ്കരിച്ചു. ഞായറാഴ്ച രാവിലെയാണ് അവർ മരിച്ചത്. കാലിത്തീറ്റ കുംഭകോണക്കേസിൽ ലാലുവിന് തടവുശിക്ഷ ലഭിച്ചതിെൻറ മനോവിഷമത്തിലായിരുന്നു മരണമെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. വിധിപ്രഖ്യാപനം നടന്ന ശനിയാഴ്ച അവർ നിരാഹാരവ്രതത്തിലായിരുന്നു. കുറച്ചുദിവസമായി രോഗബാധിതയുമായിരുന്നു. റാഞ്ചിയിലെ ജയിലിൽ കഴിയുന്ന ലാലു സംസ്കാരചടങ്ങിൽ പെങ്കടുക്കാൻ പരോളിന് അപേക്ഷിക്കുമെന്ന് റിപ്പോർട്ടുണ്ടായെങ്കിലും അപേക്ഷ ലഭിച്ചില്ലെന്ന് അധികൃതർ പറഞ്ഞു. ലാലുവിെൻറ രണ്ടുമക്കളായ തേജസ്വി യാദവും തേജ്പ്രതാപും സംസ്കാരത്തിനെത്തിയില്ല. ലാലുവിെൻറ പരോൾ അപേക്ഷ തയാറാക്കുന്ന തിരക്കിലായതിനാലാണ് ഇവർ പെങ്കടുക്കാതിരുന്നതെന്നായിരുന്നു പാർട്ടി വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.