യൂത്ത് കോൺഗ്രസ് സ്നേഹസംഗമം

തിരൂരങ്ങാടി: 'തകർക്കരുത്, ഭാരതത്തി‍​െൻറ മതേതര മനസ്സ്' എന്ന മുദ്രാവാക്യത്തിൽ നന്നമ്പ്ര മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി കൊടിഞ്ഞിയിൽ സംഘടിപ്പിച്ച സ്നേഹസംഗമം കെ. മുരളീധരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് സജിത്ത് കാച്ചീരി അധ്യക്ഷത വഹിച്ചു. ഹാരിസ് ബാബു ചാലിയാർ മുഖ്യ പ്രഭാഷണം നടത്തി. സെയ്ദ് മുഹമ്മദ് തങ്ങൾ, എം.എൻ. കുഞ്ഞിമുഹമ്മദ് ഹാജി, ഡോ. യു.കെ. അഭിലാഷ്, പി.പി. ഹംസ, കെ.പി.കെ. തങ്ങൾ, പി.കെ.എം. ബാവ, അബ്ദുസലാം നീലങ്ങത്ത്, യു.വി. അബ്ദുൽ കരീം, കുഞ്ഞു കണ്ണാട്ടിൽ, ഷാഫി പൂക്കയിൽ, ഹണീഷ് പുല്ലാണി, ഹൈദ്രോസ് കോയ തങ്ങൾ, രാധാകൃഷ്ണൻ പൂഴിക്കൽ, ഫവാദ് പത്തൂർ, ഷബീർ സി.കെ. തിരുത്തി, ദാവൂദ് പള്ളിക്കൽ, കെ.എം. സമദ്, രവിനായർ, അനിൽ കുമാർ, വി.വി. അബ്ദുറഹ്മാൻ, അഡ്വ. പി.പി. മുനീർ, നാസർ അണ്ടിയത്ത്, കെ.പി. ഫൈസൽ തങ്ങൾ എന്നിവർ സംസാരിച്ചു. സക്കീർ ഹുസൈൻ വളപ്പിൽ സ്വാഗതവും ശുഹൈബ് ബാബു നന്ദിയും പറഞ്ഞു. നന്നമ്പ്ര മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി കൊടിഞ്ഞിയിൽ സംഘടിപ്പിച്ച സ്നേഹസംഗമം കെ. മുരളീധരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.