തിരൂരങ്ങാടി: ചെമ്മാട് ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കൂടുതൽ ഹോം ഗാർഡിനെ നിയമിക്കാനും തിരൂരങ്ങാടി സ്റ്റേഷനിലെ പൊലീസുകാരുടെ കുറവ് നികത്താൻ അധികൃതരോട് ആവശ്യപ്പെടാനും കഴിഞ്ഞ ദിവസം ചേർന്ന തിരൂരങ്ങാടി താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു. ചെമ്മാട് ടൗണിലെ അനധികൃത പാർക്കിങ് നിയന്ത്രിക്കാൻ കർശന പരിശോധന നടത്താൻ പൊലീസിന് നിർദേശം നൽകി. ലഹരി വസ്തുക്കൾ പിടിച്ചെടുക്കുന്ന കടകളുടെ ലൈസൻസ് റദ്ദ് ചെയ്യാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് ശിപാർശ ചെയ്യാനും പരിശോധന ശക്തമാക്കാനും എക്‌സൈസ് വകുപ്പിന് യോഗം നിർദേശം നൽകി. തിരൂരങ്ങാടി താലൂക്ക് ഓഫിസ് 20 ദിവസത്തിനകം മിനി സിവിൽ സ്റ്റേഷനിലേക്ക് മാറുമെന്ന് തഹസിൽദാർ യോഗത്തിൽ ഉറപ്പ് നൽകി. വെഞ്ചാലി കാപ്പ് നവീകരണത്തിെൻറ സാങ്കേതിക ജോലികൾ അടിയന്തരമായി പൂർത്തിയാക്കാനും തിരൂരങ്ങാടി, മൂന്നിയൂർ വില്ലേജ് ഓഫിസുകൾ വിഭജിക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകാനും തീരുമാനമായി. യോഗത്തിൽ നഗരസഭ ഉപാധ്യക്ഷൻ എം. അബ്ദുറഹ്മാൻ കുട്ടി അധ്യക്ഷത വഹിച്ചു. തഹസിൽദാർ പി. ഷാജു, അഡീ. തഹസിൽദാർ കെ. ഷാജി, എം. മുഹമ്മദ് കുട്ടി മുൻഷി, കെ.പി.കെ. തങ്ങൾ, വി.പി. കുഞ്ഞാമു, മറ്റു രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.