വിജയത്തിൻ മധു നുണയാനാവാതെ...

attn pkd വിജയത്തിൻ മധു നുണയാനാവാതെ... തൃശൂർ: മധുര പ്രതികാരത്തിൻ മധു നുകരാനാവാത്ത അവസ്ഥയിലാണ് സ്നേഹ. പാലക്കാട് ജില്ല കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം മോഹിനിയാട്ടത്തിൽ ഒരു മാർക്കി​െൻറ വ്യത്യാസത്തിൽ വഴിയടഞ്ഞതോടെ സ്നേഹ അപ്പീലിലൂടെ അച്ഛൻ മണികണ്ഠനൊപ്പം കേരള സ്കൂൾ കലോത്സവത്തിന് വണ്ടി കയറി. ജില്ലയിൽ തന്നെ മറികടന്നയാളെ പിന്നിലാക്കി മത്സരത്തിൽ എ ഗ്രേഡും നേടി. പക്ഷേ, വിജയം സ്നേഹക്ക് സന്തോഷം നൽകുന്നില്ല. കാരണം തോൽപിച്ച എതിരാളി എം.എസ്. ഗോപിക, സ്നേഹയുടെ ആത്മസുഹൃത്തും ഒരേ ഗുരുവി​െൻറ കീഴിൽ പരിശീലിക്കുന്നവരുമാണ്. നടുവട്ടം ഗവ. ജനത ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്വൺ വിദ്യാർഥിനിയാണ് സ്നേഹ. ആലത്തൂർ ഗുരുകുലം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയാണ് എം.എസ്. ഗോപിക. പാലക്കാട് പുത്തൂർ പ്രമോദ് ദാസാണ് ഇരുവർക്കും ഗുരു. ചിത്രം: KALAMOH 5 സ്നേഹ KALAMOH 6 സ്നേഹ അച്ഛൻ മണികണ്ഠനും അമ്മ രത്നകുമാരിക്കുമൊപ്പം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.