കൊളത്തൂർ: വടക്കൻ കേരളത്തിലെ വിപണികൾ കീഴടക്കി ഇത്തവണയും വള്ളുവനാടൻ കപ്പ. മലപ്പുറം ജില്ലയിൽ ഏറ്റവും കൂടുതൽ കപ്പ കൃഷിചെയ്യുന്ന പ്രദേശങ്ങളിെലാന്നായ വെങ്ങാട്ട് നിന്ന് കണ്ണൂർ, കാസർകോട് ജില്ലകളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. നെൽപാടങ്ങൾ പലതും കപ്പകൃഷിക്ക് വഴിമാറിയതോടെ ജില്ലയിലെ പല പ്രദേശങ്ങളിലെയും പ്രധാന കൃഷിയായി കപ്പ മാറി. മൂർക്കനാട് പഞ്ചായത്തിലെ വെങ്ങാട് നിന്ന് ഇതര ജില്ലകളിലേക്കും വിദേശത്തേക്കും കപ്പ കയറ്റുമതി ചെയ്തുവരുന്നു. നാടന്‍ ചായക്കടകളുടെ ഇരുണ്ട അകങ്ങളില്‍നിന്ന് നഗര റസ്റ്റാറൻറുകളിലെ തിളങ്ങുന്ന തീന്‍മേശകളിലേക്ക് കപ്പ ജൈത്രയാത്ര നടത്തിയതോടെ മുൻകാലങ്ങളെ അപേക്ഷിച്ച് വില ഉയര്‍ന്നിരിക്കുകയാണ്. കപ്പ ചിപ്‌സും മലയാളികള്‍ക്ക് ഏറെ പ്രിയങ്കരമായിക്കഴിഞ്ഞു. കാട്ടുപന്നി, മുള്ളന്‍പന്നി, എലി എന്നിവയുടെ ശല്യംമൂലം കപ്പകൃഷിയും വെല്ലുവിളിയാകുകയാണെന്ന് കർഷകർ പറയുന്നു. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഇത്തവണ വില കുറവാണ്. കിലോക്ക് 20 രൂപവരെ കഴിഞ്ഞവർഷം കർഷകന് ലഭിച്ചിരുന്നത് ഇപ്പോൾ പത്ത് മുതൽ 12 രൂപ വരെയാണ് ലഭിക്കുന്നത്. Photo വെങ്ങാട് നിന്ന് ഇതര ജില്ലകളിലേക്ക് കയറ്റുമതി ചെയ്യാനായി കപ്പ ലോറിയിൽ കയറ്റുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.