ആലത്തൂർ: യുവസ്വരാജ് സോഷ്യൽ വെൽഫെയർ ഫോറം ആഭിമുഖ്യത്തിൽ ഡയമണ്ട് ഫാഷൻ ഡിസൈനിങ് സെൻററിെൻറ സഹകരണത്തോടെ 'സൃഷ്ടി -2018' പേരിൽ . ആലത്തൂർ വ്യാപാരഭവനിൽ നടത്തിയ പരിപാടി കെ.ഡി. പ്രസേനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിവിധ കലാരൂപങ്ങൾ, കരകൗശല വസ്തുക്കൾ, ശിൽപങ്ങൾ, മ്യൂറൽ പെയിൻറിങ്, പോട്ട് ഡിസൈനിങ്, വേയ്സ്റ്റ് മെറ്റീരിയൽ ആർട്ട്, ഓർണമെൻറ് സാരി മ്യൂറൽ, ടെറാക്കോട്ട ഓർണമെൻറ് എന്നിവ പ്രദർശനത്തിൽ ഒരുക്കിയിരുന്നു. വനിത ടെയ്ലറിങ് ഡിസൈനിങ് കോഴ്സുകൾ പൂർത്തിയാക്കിയ മികച്ച വിദ്യാർഥിനികൾക്ക് ടെയ്ലറിങ് മെഷീൻ സൗജന്യമായി നൽകി. നെഹ്റു യുവകേന്ദ്രയുടെ സർട്ടിഫിക്കറ്റ് വിതരണവും നടത്തി. യുവസ്വരാജ് ജില്ല പ്രസിഡൻറ് ഇക്ബാൽ കുനിശ്ശേരി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ടി.ജി. ഗംഗാധരൻ വിശിഷ്ടാതിഥിയായിരുന്നു. യുവജനക്ഷേമ ബോർഡ് ജില്ല യൂത്ത് കോഓഡിനേറ്റർ ടി.എം. ശശി വിദ്യാർഥിനികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നിർവഹിച്ചു. വാർഡ് അംഗങ്ങളായ റംല ഉസ്മാൻ, ബുഷ്റ നൗഷാദ്, ഗോപകുമാർ മാസ്റ്റർ, ഉദയൻ വെമ്പല്ലൂർ, സന്ധ്യ അനിൽ, കെ.സി. ദീപു ചന്ദ്, ഹബീബ് റഹ്മാൻ, കെ. മുരളി എന്നിവർ സംസാരിച്ചു. സംസ്ഥാന പാതയിലെ മാലിന്യം നീക്കി മങ്കര: നേചർ ക്ലബ്, മങ്കര പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംസ്ഥാനപാത ശുചീകരിച്ചു. മങ്കര, കണ്ണമ്പരിയാരം മേഖലയിലാണ് ആദ്യഘട്ട ശുചീകരണം നടന്നത്. മാലിന്യം തള്ളരുതെന്ന സൂചനബോർഡും സ്ഥാപിച്ചു. കണ്ണമ്പരിയാരം, മങ്കര, ചവിറ്റിലതോട്, മേഖലയിലെ നെൽപാടങ്ങളിലും തോടുകളിലും പാതയോരങ്ങളിലുമാണ് മാലിന്യം സ്ഥിരമായി തള്ളുന്നത്. ഇതേതുടർന്ന് കഴിഞ്ഞദിവസം 'മാധ്യമം' വാർത്തയും നൽകിയിരുന്നു. മങ്കര എസ്.ഐ പ്രകാശൻ ഉദ്ഘാടനം ചെയ്തു. പാടശേഖര സമിതി ഭാരവാഹികളായ നാരായണൻകുട്ടി, ചന്ദ്രൻ, എം. സുനിൽ, കെ.കെ. പ്രമോദ്, ജയകൃഷ്ണൻ, രാധാകൃഷ്ണൻ, മുരളീധരൻ, ബഷീർ, പ്രേമരാജ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.