കൊല്ലങ്കോട്: പട്ടികവർഗ സർട്ടിഫിക്കറ്റുകൾക്കായി അനിശ്ചിതകാല സത്യഗ്രഹ സമരം നടത്തുന്ന എരവാള സമുദായത്തിെൻറ പ്രശ്നം പരിഹരിക്കാനായി സർക്കാർ ഏജൻസിയായ കിർത്താഡ്സ് അധികൃതർ തിങ്കളാഴ്ച എത്തും. മൂന്നുദിവസം അധികൃതർ പഞ്ചായത്തിൽ തങ്ങിയാണ് തെളിവെടുപ്പ് നടത്തുന്നത്. തെളിവെടുപ്പിനായി പഞ്ചായത്ത് ഹാളിലെത്തുമെന്ന് സമരക്കാർക്ക് കത്ത് ലഭിച്ചു. കൊല്ലങ്കോട്, എലവഞ്ചേരി പഞ്ചായത്തുകളിലെ ഒമ്പത് ഊരുകളിൽ നേരിട്ടെത്തി തെളിവെടുപ്പ് നടത്തണമെന്നും പഞ്ചായത്ത് ഹാളിൽ നടത്തുന്ന കിർത്താഡ്സിെൻറ തെളിവെടുപ്പുമായി സഹകരിക്കില്ലെന്നും സമരത്തിന് നേതൃത്വം നൽകുന്ന പട്ടികവർഗ മഹാസഭ സെക്രട്ടറി വി. രാജു പറഞ്ഞു. കോളനികൾ നേരിൽ സന്ദർശിച്ച് കോളനികളിലെ പ്രായംകൂടിയവരുമായി നേരിട്ട് തെളിവെടുപ്പ് നടത്തുകയും കോളനിയിലെ ജനങ്ങളുടെ ജീവിതരീതി കണ്ടെത്തി സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.