ആത്മീയ ചൂഷണങ്ങള്‍ക്കെതിരെ ബോധവത്കരണം ശക്തമാക്കണം -വിസ്ഡം ജില്ല സമ്മേളനം പട്ടാമ്പി: ആത്മീയ ചൂഷണങ്ങള്‍ക്കെതിരെ ശക്തമായ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ പൊതുസമൂഹം രംഗത്തു വരണമെന്ന് വിസ്ഡം ജില്ല സമ്മേളനം ആവശ്യപ്പെട്ടു. വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന വൈസ് പ്രസിഡൻറ് ഹാരിസ് ബിന്‍ സലീം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് പി. ഹംസക്കുട്ടി സലഫി അധ്യക്ഷത വഹിച്ചു. പൊതുസമ്മേളനത്തില്‍ പട്ടാമ്പി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സി. സുധാകരന്‍, വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ. അശ്‌റഫ്, റഷീദ് കൊടക്കാട്ട്, ടി.കെ. നിഷാദ് സലഫി എന്നിവര്‍ സംസാരിച്ചു. കെ. മുഹമ്മദ് കുട്ടി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഹുസൈന്‍ സലഫി ഷാര്‍ജ പൊതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തി. ഐ.എസ്.എം ജില്ല സെക്രട്ടറി കെ.പി. അഷ്‌ക്കര്‍ അരിയൂര്‍, കെ.വി. മുഹമ്മദാലി സലഫി, മുഹമ്മദ് ഷഹിന്‍ ഷാ എന്നിവര്‍ സംസാരിച്ചു. ഖുര്‍ആന്‍ ഹദീസ് ലേണിങ് സ്‌കൂള്‍ (ക്യൂ.എച്ച്.എല്‍.എസ്) വാര്‍ഷിക പരീക്ഷയിലെ റാങ്ക് ജേതാക്കള്‍ക്ക് അവാര്‍ഡുകള്‍ സമ്മേളനത്തില്‍ വിതരണം ചെയ്തു. ഫോട്ടോ: പട്ടാമ്പിയില്‍ സംഘടിപ്പിച്ച വിസ്ഡം ജില്ല സമ്മേളനം വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന വൈസ് പ്രസിഡൻറ് ഹാരിസ് ബിന്‍ സലീം ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.