കാഞ്ഞിരപ്പുഴ വെള്ളം എത്തിയില്ല; കനാലുകൾ കുട്ടികളുടെ കളിക്കളം

ഒറ്റപ്പാലം: വേനലിലെ ജലക്ഷാമത്തിന് ഏകാശ്രയമായ കാഞ്ഞിരപ്പുഴ ഡാമിലെ വെള്ളമെത്തുന്നതിനായി അനങ്ങനടിയും പരിസരപ്രദേശങ്ങളും കാത്തിരിപ്പ് തുടരുന്നു. കുന്നും മലയുമായി ഉയർന്നുകിടക്കുന്ന അനങ്ങനടി പഞ്ചായത്ത് പ്രദേശം പൊതുവെ വരൾച്ച ബാധിത പ്രദേശമായാണ് അറിയപ്പെടുന്നത്. അതേസമയം, പ്രതികൂലാവസ്ഥയിലും കൃഷിയെ കൈവിടാൻ മടിക്കുന്നവരാണ് ഭൂരിഭാഗം കർഷകരും. പ്രതികൂലാവസ്ഥയിലും കൃഷിക്ക് ജലസേചനം സാധ്യമാക്കുന്നത് കാഞ്ഞിരപ്പുഴയിൽ നിന്നെത്തുന്ന കനാൽ വെള്ളമാണ്. വേനലിൽ ജലക്ഷാമം രൂക്ഷമാകും മുേമ്പ പ്രദേശത്തെ കനാലുകളിൽ വെള്ളമെത്താറുള്ളത് നെല്ലുൾെപ്പടെയുള്ള കാർഷിക വിളകൾക്ക് ഏറെ ആശ്വാസമാകാറുള്ളതാണ്. കനാലിൽ വെള്ളം സമൃദ്ധമാകുന്നതോടെ പ്രദേശത്തെ ജലസ്രോതസ്സുകളിലെ ജലനിരപ്പുയർന്നത് കുടിവെള്ള ലഭ്യതയും ഉറപ്പാക്കുന്നു. മഴക്കുറവ് രൂക്ഷമായി അനുഭവപ്പെട്ടതിനാൽ ഇവിടുത്തെ വരൾച്ചയും നേരത്തേ പ്രകടമാണ്. രണ്ടാംവിളക്ക് വെള്ളമില്ലാതെ ഉൽപാദനക്കമ്മിയും ഉണക്കുഭീഷണിയും പ്രകടമാണ്. ജനുവരി ആദ്യവാരം പിന്നിട്ടിട്ടും പഞ്ചായത്ത് പരിധിയിലെയും സമീപപ്രദേശങ്ങളിലെയും കനാലുകൾ കുട്ടികളുടെ കളിക്കളങ്ങളായി തുടരുകയാണ്. വെള്ളമൊഴുകേണ്ട കനാലുകളിൽ കാൽപ്പന്തു കളിയുടെ കളിക്കളങ്ങളാണ് നിരക്കാഴ്ചയാകുന്നത്. പലയിടങ്ങളിലും കനാൽ പ്രദേശം കാടുമൂടിയനിലയിലുമാണ്. കാഞ്ഞിരപ്പുഴവെള്ളം ലഭ്യമാകാൻ തുടങ്ങിയതോടെ കനാൽ തീരത്തെ പാടശേഖരങ്ങളിൽ മൂന്നാം വിളക്കും ധൈര്യപ്പെട്ടു രംഗത്തുവരുന്ന കർഷകരിൽ എണ്ണപ്പെരുപ്പം പ്രകടമാണ്. വാഴ, പച്ചക്കറി തുടങ്ങിയ കൃഷികൾക്കും കനാൽ വെള്ളം അനുഗ്രഹമാണെന്നിരിക്കെയാണ് വെള്ളമെത്താൻ വൈകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.