കെ.എ.എസിൽ എയ്ഡഡ് മേഖലയെ പരിഗണിക്കണം ^കെ.എ.സി.എം.എസ്.എ

കെ.എ.എസിൽ എയ്ഡഡ് മേഖലയെ പരിഗണിക്കണം -കെ.എ.സി.എം.എസ്.എ നിലമ്പൂർ: കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസിൽ എയ്ഡഡ് മേഖലയെ പരിഗണിക്കണമെന്ന് കേരള എയ്ഡഡ് കോളജ് മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. മത്സര പരീക്ഷകൾ എഴുതാൻ യോഗ്യരായ എയ്ഡഡ് കോളജ് ജീവനക്കാർക്ക് അവസരം നൽകുന്നതിന് സ്പെഷൽ റൂളിൽ ഉൾപ്പെടുത്തണം. പി.വി. അബ്ദുൽ വഹാബ് എം.പി ഉദ്ഘാടനം ചെയ്തു. പി.കെ. ബഷീർ എം.എൽ.എ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഉത്തരമേഖല കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഡോ. എൽസമ്മ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ഉന്നത വിദ്യാദ്യാസ കൗൺസിൽ അംഗം എൻ. സത്യാനന്ദൻ, സംഘടനയുടെ ജന. സെക്രട്ടറി കെ. സഫറുല്ല, ഇഖ്ബാൽ കോഴിപ്ര, കെ.ടി. കുഞ്ഞാൻ എന്നിവർ സംസാരിച്ചു. യാത്രയയപ്പ് സമ്മേളനം മുസ്ലിം ലീഗ് ജില്ല ജന. സെക്രട്ടറി അഡ്വ. യു.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. പി. ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കൗൺസിൽ സംസ്ഥാന പ്രസിഡൻറും അമൽ കോളജ് പ്രിൻസിപ്പലുമായ ഡോ. എം. ഉസ്മാൻ മുഖ്യപ്രഭാഷണം നടത്തി. ടി.പി. അഹമ്മദ് സലീം, കണ്ണിയൻ മുഹമ്മദലി, സി. റഫീഖ്, സുബൈർ കണിയാമ്പറ്റ, ബഷീർ ഹുസൈൻ തങ്ങൾ, പി.വി. ലത്തീഫ്, ഡോ. പോൾ ആലപ്പാട്ട്, ആദം താനേരി, പി.ഇ. അശ്കറലി തുടങ്ങിയവർ സംസാരിച്ചു. സർവിസിൽനിന്ന് വിരമിക്കുന്നവരെ ചടങ്ങിൽ ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.