സംഘ്പരിവാർ വളർച്ചയിൽ മതേതര പാർട്ടികളുടെ പങ്ക് വ്യക്തം- ^സോളിഡാരിറ്റി സെമിനാർ

സംഘ്പരിവാർ വളർച്ചയിൽ മതേതര പാർട്ടികളുടെ പങ്ക് വ്യക്തം- -സോളിഡാരിറ്റി സെമിനാർ പാലക്കാട്: സംഘ്പരിവാറി​െൻറ വളർച്ചയിൽ മതേതര പാർട്ടികൾക്കുള്ള പങ്ക് വ്യക്തമാണെന്ന് സോളിഡാരിറ്റി സെമിനാർ. സോളിഡാരിറ്റി യൂത്ത് മൂവ്മ​െൻറ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന 'മതസ്വാതന്ത്ര്യം, പൗരാവകാശം: യൗവനം കേരളത്തിന് കാവലാവുക' എന്ന കാമ്പയിനി​െൻറ ഭാഗമായി 'സംഘ്പരിവാർ അധീശ പ്രത്യയശാസ്ത്രം: വളർച്ചയും വഴികളും' എന്ന തലക്കെട്ടിൽ പാലക്കാട് നടന്ന സെമിനാർ ചിന്തകനും സാമൂഹിക വിമർശകനുമായ ഡോ. പി.കെ. പോക്കർ ഉദ്ഘാടനം ചെയ്തു. ചരിത്രത്തിൽ വിവിധ ഘടകങ്ങൾ ഉപയോഗപ്പെടുത്തിയാണ് സംഘ്പരിവാർ പ്രത്യയശാസ്ത്രം വളർന്നതെന്ന് ഡോ. പി.കെ. പോക്കർ പറഞ്ഞു. മതേതര പൊതുമണ്ഡലവും മതേതര പാർട്ടികളും സംഘ്പരിവാർ പ്രത്യയശാസ്ത്ര വളർച്ചയിൽ വഹിച്ച പങ്ക് വലുതാണെന്ന് അധ്യക്ഷത വഹിച്ച സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് പി.എം. സാലിഹ് പറഞ്ഞു. വൈസ് പ്രസിഡൻറ് സമദ് കുന്നക്കാവ് വിഷയമവതരിപ്പിച്ചു. വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി കെ. അംബുജാക്ഷൻ, എം.ഇ.എസ് ചെയർമാൻ ഡോ. ഫസൽ ഗഫൂർ, സാമൂഹിക ചിന്തകൻ സണ്ണി എം. കപിക്കാട്, മാധ്യമപ്രവർത്തകൻ എൻ.പി. ചെക്കുട്ടി, എഴുത്തുകാരനും ചിന്തകനുമായ സി. ദാവൂദ്, സംവിധായകനും സാമൂഹിക പ്രവർത്തകനുമായ കെ.പി. ശശി, പാലക്കാട് സൗഹൃദവേദി ജനറൽ കൺവീനർ അഡ്വ. മാത്യു തോമസ്, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് അബ്ദുൽ ഹക്കിം നദ്വി എന്നിവർ സംസാരിച്ചു. സോളിഡാരിറ്റി ജനറൽ സെക്രട്ടറി ഉമർ ആലത്തൂർ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.