അംഗൻവാടി കായികമേള സംഘടിപ്പിച്ചു

കരുളായി: കുരുന്നുകളിലെ കായിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കാൻ അംഗൻവാടി തലത്തില്‍ കായികമേള സംഘടിപ്പിച്ചു. ഐ.സി.ഡി.എസും കരുളായി ഗ്രാമപഞ്ചായത്തും സംയുക്തമായാണ് മേള സംഘടിപ്പിച്ചത്. കുട്ടികളുടെ കായികശേഷിയും ആരോഗ്യവും വളര്‍ത്തുക, കായിക പ്രതിഭകളെ വാര്‍ത്തെടുക്കുക തുടങ്ങിയവയാണ് മേളകൊണ്ട് ലക്ഷ്യമിടുന്നത്. പഞ്ചായത്തിലെ 26 അംഗൻവാടികളില്‍നിന്നായി ഓട്ടം, ഷോട്ട്പുട്ട്, ഹൈജംപ്, തവളച്ചാട്ടം തുടങ്ങി പത്ത് മത്സരങ്ങളില്‍ 50ലധികം കുട്ടികള്‍ പങ്കെടുത്തു. പുള്ളിയില്‍ ഗവ. യു.പി സ്‌കൂളില്‍ നടന്ന കായികമേള ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിശാരിയില്‍ അസൈനാര്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കെ. മനോജ് അധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ നാരായണിക്കുട്ടി, വാര്‍ഡ്അംഗം കെ. ഉഷ, ഷൈല, അബ്ദുൽ മജീദ് തുടങ്ങിയവര്‍ സംസാരിച്ചു. ഫോട്ടോ ppm2 കരുളായി പുള്ളിയില്‍ ഗവ. യു.പി സ്‌കൂളില്‍ അംഗൻവാടി കായികമേള ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിശാരിയില്‍ അസൈനാര്‍ ഉദ്ഘാടനം ചെയ്യുന്നു പരിപാടികള്‍ ഇന്ന് കരുളായി: തൊണ്ടി, നിലമ്പതി, തൊട്ടപ്പോയില്‍ കേന്ദ്രങ്ങളില്‍ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് ---9.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.