സി.​ബി.​എ​സ്.ഇ ​സ​ഹോ​ദ​യ സ്‌​കൂ​ൾ ചാ​പ്റ്റ​ർ കി​ഡ്സ് ഫെ​സ്​റ്റ്

വണ്ടൂർ: വാണിയമ്പലം സ​െൻറ് ഫ്രാൻസിസ് സ്‌കൂളിൽ നടത്തിയ സി.ബി.എസ്.ഇ സഹോദയ സ്‌കൂൾ കോംപ്ലക്സ് നിലമ്പൂർ ചാപ്റ്റർ കിഡ്സ് ഫെസ്റ്റ് ബാലതാരം അഖില സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പൂക്കോട്ടുംപാടം ഗുഡ്വിൽ സ്കൂൾ ഒന്നാംസ്ഥാനവും നിലമ്പൂർ പിവീസ് മോഡൽ സ്കൂൾ രണ്ടാംസ്ഥാനവും വാണിയമ്പലം സ​െൻറ് ഫ്രാൻസിസ് സ്‌കൂൾ മൂന്നാംസ്ഥാനവും നേടി. സഹോദയ ജില്ല പ്രസിഡൻറ് എം. അബ്ദുന്നാസർ അധ്യക്ഷത വഹിച്ചു. എം. ജൗഫർ, സ്കൂൾ മാനേജർ സിസ്റ്റർ ജെസി, പ്രിൻസിപ്പൽ സിസ്റ്റർ റിജി, ഷൈജൽ എടപ്പറ്റ, റോബിൻ സെബാസ്റ്റ്യൻ, ഡോ. എ.എം. ആൻറണി, പി. നിസാർഖാൻ, സിസ്റ്റർ റെനിത, കെ. ഫസൽ എന്നിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.