കരുളായിയില്‍ ഹൈടെക് പച്ചക്കറി കൃഷി വിളവെടുത്തു

കരുളായി: ജൈവ പച്ചക്കറി കൃഷിയില്‍ നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കൃഷി ചെയ്ത എരഞ്ഞിക്കുളവന്‍ അഹമ്മദ്കുട്ടിയുടെ പച്ചക്കറി വിളവെടുത്തു. പൊലീസില്‍നിന്ന് വിരമിച്ച ശേഷം കാര്‍ഷികവൃത്തിയില്‍ സജീവമായ അഹമ്മദ് കുട്ടി രണ്ടര എക്കറിലധികം സ്ഥലത്താണ് ജൈവ പച്ചക്കറി കൃഷിയാരംഭിച്ചത്. പ്ലാസ്റ്റിക് പായ പുതച്ചു വിരിച്ച് ഇറിഗേഷന്‍ വിത്ത് ഫെര്‍ട്ടിഗേഷന്‍ സംവിധാനം ഉപയോഗപ്പെടുത്തിയായിരുന്നു കാര്‍ഷിക പരീക്ഷണം. പയർ, പാവ, പീച്ചിങ്ങ, വെണ്ട, മുളക്, ചീര, വെള്ളരി തുടങ്ങിയ കൃഷികളാണ് ഇത്തരം ഹൈടെക് രീതിയില്‍ ചെയ്തിട്ടുള്ളത്. ജില്ല പഞ്ചായത്ത് അംഗം സറീന മുഹമ്മദാലിയും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിശാരിയില്‍ അസൈനാരും സംയുക്തമായി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. ശരീഫ, സ്ഥിരം സമിതി അധ്യക്ഷന്‍ കെ. മനോജ്, കൃഷി ഓഫിസര്‍ കെ.വി. ശ്രീജ, പി.പി. ഖദീജ, പി.എച്ച്. ആയിശ, എം. ബിനേഷ്, സീനിയര്‍ കൃഷി അസിസ്റ്റൻറ് സി.സി. സുനിൽ, കൃഷി അസിസ്റ്റൻറ് എ.പി. ഫസീല തുടങ്ങിയവര്‍ സംബന്ധിച്ചു. ഫോട്ടോ ppm 1 കരുളായിയില്‍ ഇ.കെ. അഹമ്മദ്കുട്ടിയുടെ ഹൈടെക് ജൈവ പച്ചക്കറി വിളവെടുപ്പ് സറീന മുഹമ്മദാലിയും അസൈനാരും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.