പരപ്പനങ്ങാടി: കാലങ്ങൾക്ക് ശേഷം . പരപ്പനങ്ങാടി ബി.ഇ.എം ഹയർ സെക്കൻഡറി സ്കൂളിലെ 1987-88 കാലയളവിലെ പത്താംതരം ബാച്ചാണ് സംഗമിച്ചത്. എസ്.എസ്.എസി സോഷ്യൽ മീഡിയ അഡ്മിൻ സൂപ്പർ നാസർ അധ്യക്ഷത വഹിച്ചു. എക്സൈസ് ജീവനക്കാരനും പൂർവ വിദ്യാർഥിയുമായ സൂരജ് ലഹരിയിൽനിന്ന് മക്കളെ രക്ഷിക്കാൻ മക്കളുമായുള്ള സ്നേഹബന്ധം ലഹരിയാക്കുക എന്ന വിഷയത്തിൽ ക്ലാസെടുത്തു. ഓർമകൾ മുപ്പതാണ്ടുകൾക്ക് മുമ്പെ എന്ന വിഷയത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. റഹന പൂനൂർ, റെയ്ച്ചൽ ടീച്ചർ പാലക്കാട്, മഞ്ജുള തൃശൂർ, പ്രസീത കോഴിക്കോട്, ഷബ്ജ, സാജിത സലാം, സുബിൻ, വിനോദ് എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. പ്രിയകുമാരി, സദാശിവൻ, മുരളി ഷാജി, പ്രശാന്ത്, നവീൻ ബാബു, ബാബുരാജ്, സുജേഷ് എന്നിവർ സംസാരിച്ചു. പരപ്പനങ്ങാടി ബി.ഇ.എം ഹൈസ്കൂളിലെ 1987-88 കാലയളവിലെ പത്താംതരം ബാച്ച് വീണ്ടും ഒത്തുചേർന്നപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.