തക്കാളിയുടെ വിലയിടിവിൽ കർഷകർക്ക് നിരാശ

കല്ലടിക്കോട്: തക്കാളിയുടെ വിലയിടിവ് കാർഷിക മേഖലക്ക് വിനയാകുന്നു. ഉൾനാടൻ ഗ്രാമീണമേഖലയിൽ പൊതുവിപണിയിൽ മെച്ചപ്പെട്ട വില പ്രതീക്ഷിച്ച് നല്ലതോതിൽ കൃഷിയിറക്കിയവരാണ് തക്കാളിയുടെ വിലയിടിവ് കാരണം കഷ്ടത്തിലായത്. പച്ചക്കറി കൃഷിയിറക്കിയവരാണ് തക്കാളിയും കൃഷി ചെയ്തത്. ഒരുമാസം മുമ്പുവരെ ഒരുകിലോ തക്കാളിക്ക് 35 മുതൽ 50 രൂപ വരെ വില ഉണ്ടായിരുന്നു. പൊതുവിപണിയിൽ നിലവിൽ തക്കാളി കിലോക്ക് 10 മുതൽ 15 രൂപ വരെയാണ് വില. വിലക്കുറവ് ഉപഭോക്താക്കൾ ആശ്വാസമാണെങ്കിലും ഇവ കൃഷി ചെയ്യുന്നവർക്കാണ് ഇരുട്ടടിയായത്. ഉൾനാടൻ മേഖലയിൽ വിളവെടുത്ത തക്കാളിയും കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽനിന്ന് വിൽപനക്ക് വൻതോതിൽ തക്കാളി കൊണ്ടുവന്നതും വിലയിടിവിന് നിമിത്തമായി. കർഷകരിൽനിന്ന്‌ കിലോഗ്രാമിന് അഞ്ചുരൂപ മുതൽ എട്ടുരൂപ വരെ വിലയ്ക്കാണ് കച്ചവടക്കാർ വാങ്ങിക്കുന്നത്. അതിർത്തി പ്രദേശങ്ങളിൽ പെട്ടിയിൽനിറച്ച തക്കാളി മൊത്ത വിലയ്ക്ക് ലേലം ചെയ്ത് വിൽക്കുന്ന പ്രവണതയുണ്ട്. പടം: കല്ലടിക്കോട് വിപണിയിലെത്തിയ തക്കാളി /pw file KALLADI KODE Takkaali
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.