ഒഴിയുന്നതായി പി.പി. വാസുദേവൻ; വൈകാതെ തീരുമാനം

മലപ്പുറം: ജില്ല സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിയാൻ പി.പി. വാസുദേവൻ സന്നദ്ധത അറിയിച്ചാൽ പിന്നെയാരാകുമെന്ന ആകാംക്ഷ നിലനിന്നിരുന്നു. ഒന്നുരണ്ട് പേരുകൾ നേരത്തെ പ്രചരിക്കുകയും ചെയ്തു. ജില്ലയുടെ വിവിധ മേഖലകളിൽ പരിചയമുള്ള വ്യക്തിയെന്നതും പരിചയസമ്പന്നതയും ഇ.എൻ. മോഹൻദാസിന് മുതൽക്കൂട്ടായി. സംസ്ഥാന നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവ് കൂടിയായ ഇദ്ദേഹം തദ്ദേശതെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുണ്ടായ നേട്ടത്തിലും പ്രധാന പങ്കുവഹിച്ചു. ഇതെല്ലാം മറ്റൊരു േപര് ആലോചിക്കുന്നതിൽനിന്ന് നേതൃത്വേത്തയും പിന്തിരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.