പുസ്തക പ്രകാശനം

കാളികാവ്: കുഞ്ഞിമുഹമ്മദ് അഞ്ചച്ചവിടിയുടെ കഥാസമാഹാരം 'വഴി തേടുന്നവരുടെ മാനിഫെസ്റ്റോ' പുസ്തകം പ്രകാശനം ചെയ്തു. അഞ്ചച്ചവിടി ഗവ. ഹൈസ്കൂളിൽ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് എഴുത്തുകാരി ജ്യോതികക്ക് നൽകി പ്രകാശനം നിർവഹിച്ചു. എ.പി. അഹമ്മദ് മുഖ്യ പ്രഭാഷണവും അഡ്വ. എം. കേശവൻ നായർ പുസ്തക പരിചയവും നടത്തി. രാവിലെ നടന്ന കഥ, കവിത അരങ്ങുകൾക്ക് കെ.എസ്. രതീഷ്, മുനീർ അഗ്രകാമി എന്നിവർ നേതൃത്വം നൽകി. ടി.പി. ബോസ് അധ്യക്ഷത വഹിച്ചു. ഒ.കെ. ശിവപ്രസാദ്, സി.ടി. അസ്മാബി, കെ. രാമചന്ദ്രൻ, യശോധരൻ പെരിനാട്, ഇ.കെ. കൃഷ്കുമാർ, കെ.ടി. റഷീദ്, ഹംസ ആലുങ്ങൽ, റഹ്മാൻ കിടങ്ങയം, കെ.സി. അലവിക്കുട്ടി, ഗിരീഷ് മാരേങ്ങലത്ത്, ശിഹാബ് പറാട്ടി, മുഹാജിർ കരുളായി, ഷറഫുദ്ദീൻ കാളികാവ്, ഉസ്മാൻ ഇരുമ്പുഴി എന്നിവർ സംസാരിച്ചു. സക്കീർ ഹുസൈൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.