ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ തോളെല്ല് മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയം

ഒറ്റപ്പാലം: താലൂക്ക് സർക്കാർ ആശുപത്രിയിൽ നടന്ന തോളെല്ല് മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയം. തൃപ്രയാർ സ്വദേശി ശ്രീജിത്താണ് (38) ശസ്ത്രക്രിയക്ക് ശേഷം സുഖംപ്രാപിച്ചുവരുന്നത്. ബൈക്ക് അപകടത്തെ തുടർന്ന് തോളെല്ല് തകർന്ന നിലയിലാണ് ശ്രീജിത്തിനെ ആശുപത്രിയിലെത്തിച്ചത്. താലൂക്ക് ആശുപത്രിയിലെ ഡോ. രാജേഷി​െൻറ നേതൃത്വത്തിൽ നടന്ന ശസ്ത്രക്രിയ അഞ്ചുമണിക്കൂർ നീണ്ടുനിന്നു. സർക്കാർ മേഖലയിൽ ജില്ല ആശുപത്രികളിലും മെഡിക്കൽ കോളജ് ആശുപത്രികളിലും മാത്രം പതിവുള്ള കാൽമുട്ട് ശസ്ത്രക്രിയ നടത്തി താലൂക്ക് ആശുപത്രിയും ഡോ. രാജേഷും വാർത്തയായത് മാസങ്ങൾക്ക് മുമ്പാണ്. ഇതേക്കുറിച്ചുള്ള കേട്ടറിവാണ് ശ്രീജിത്തിനെയും ഇവിടേക്കെത്തിച്ചത്. ഒന്നര ലക്ഷത്തോളം ചെലവുവരുന്ന ശസ്ത്രക്രിയ സൗജന്യമായാണ് പൂർത്തിയാക്കിയത്. പ്ലേറ്റും കമ്പിയും ഇട്ടാണ് തോളെല്ല് പൂർവസ്ഥിതിയിലാക്കിയത് ജനുവരി മൂന്നിനായിരുന്നു ശസ്ത്രക്രിയ. ശ്രീജിത്ത് ആശുപത്രിയിൽ തുടർ ചികിത്സയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.