മങ്കട: മാനവികതയുടെ മഹത്വം ഉദ്‌ഘോഷിക്കുന്നതാണ് പ്രവാചകാധ്യാപനങ്ങളെന്ന് വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷെൻറ ഭാഗമായി ഐ.എസ്.എം മലപ്പുറം ഈസ്റ്റ് ജില്ല സമിതി മങ്കടയില്‍ സംഘടിപ്പിച്ച ഹദീസ് സെമിനാര്‍ അഭിപ്രായപ്പെട്ടു. പ്രവാചകന്‍ പഠിപ്പിച്ച സാമൂഹിക പാഠങ്ങള്‍ മനസ്സിലാക്കുന്ന ഒരാള്‍ക്കും വര്‍ഗീയതയും തീവ്രവാദവും മതത്തിെൻറ പേരിൽ ചാര്‍ത്താന്‍ കഴിയില്ല. 'സച്ചരിത സമൂഹം ആദര്‍ശവും പ്രയോഗവും' പ്രമേയത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്. വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷെൻറ സംസ്ഥാന കണ്‍വീനര്‍ ടി. ഹുസൈന്‍ കാവനൂര്‍ ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം മലപ്പുറം ഈസ്റ്റ് ജില്ല പ്രസിഡൻറ് മശ്ഹൂഖ് സ്വലാഹി അധ്യക്ഷത വഹിച്ചു. അബൂബക്കർ സലഫി, ഹാരിസ്ബ്‌നു സലീം, മുഹമ്മദ് സാദിഖ് മദീനി, സി.പി. സലീം, അബ്ദുല്‍ മാലിക്ക് സലഫി തുടങ്ങിയവര്‍ വിവിധ വിഷങ്ങള്‍ അവതരിപ്പിച്ചു. ചടങ്ങില്‍ ക്യു.എൽ.എസ് മര്‍ഹല പരീക്ഷയിലെ റാങ്ക് ജേതാക്കള്‍ക്ക് ഉപഹാരം നല്‍കി. ജില്ല സെക്രട്ടറി അബ്ദുല്‍ കാദര്‍ പറവണ്ണ, വൈസ് പ്രസിഡൻറ് പ്രഫ. എം. അബ്ദുല്ല സുല്ലമി, ഡോ. അബ്ദുല്‍ കാദർ, മുബാറക് മദീനി, ജൗഹര്‍ മദനി, മുജീബ് കടന്നമണ്ണ എന്നിവര്‍ സംസാരിച്ചു. ചിത്രം: Mankada Hadees : ഐ.എസ്.എം മലപ്പുറം ഈസ്റ്റ് ജില്ല സമിതി മങ്കടയില്‍ സംഘടിപ്പിച്ച ഹദീസ് സെമിനാര്‍ സംസ്ഥാന കണ്‍വീനര്‍ ടി. ഹുസൈന്‍ കാവനൂര്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.