മുസ്​ലിം ലീഗ് കാമ്പയിന് തുടക്കം

തേഞ്ഞിപ്പലം: 'ഉണരുക കാലത്തി‍​െൻറ വിളി കേൾക്കാൻ' പ്രമേയവുമായി പള്ളിക്കൽ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന കാമ്പയിന് തുടക്കമായി. പി.കെ. ബഷീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കടൽ കടന്നവരുടെ സംഗമം, ഫോർ ജി മീറ്റ്, സോദരി സംഗമം, വിയർപ്പുതുള്ളികൾക്കൊപ്പം, കുട്ടിക്കൂട്ടം, ഗാന്ധി നടന്ന വഴി -സെമിനാർ, കാരുണ്യ പദ്ധതി, അധഃസ്ഥിതർക്കൊപ്പം എന്നിവ സംഘടിപ്പിക്കും. വി.പി. അബ്ദുഷുക്കൂർ അധ്യക്ഷത വഹിച്ചു. അൻസാരി തില്ലങ്കേരി, സിറാജ് പൂക്കോട്ട്, ഡോ.- വി.പി. അബ്ദുൽ ഹമീദ്, കെ.പി. മുസ്തഫ തങ്ങൾ, സി. അസീസ്, കെ.വി. അബ്ദുൽ ജബ്ബാർ, എം. അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു. പള്ളിക്കൽ പഞ്ചായത്ത് മുസ്ലിം ലീഗ് കാമ്പയിൻ പി.കെ. ബഷീർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.