ഇതര സംസ്ഥാന തൊഴിലാളികൾക്ക് മന്ത് പ്രതിരോധമരുന്ന് വിതരണം

തേഞ്ഞിപ്പലം: മന്തുരോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി പള്ളിക്കൽ പഞ്ചായത്തിൽ വിവിധ കേന്ദ്രങ്ങളിൽ ക്യാമ്പുകൾ നടത്തി. തൊഴിലിടങ്ങളിൽ പ്രവർത്തിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്കാണ് ഡി.ഇ.സി, ആൽബൻഡസോൾ ഗുളികകൾ വിതരണം ചെയ്തത്. 480 പേർക്ക് മരുന്ന് നൽകി. കുന്നത്ത് പറമ്പ്, കരിപ്പൂർ എന്നിവിടങ്ങളിലാണ് ക്യാമ്പ് നടത്തിയത്. മെഡിക്കൽ ഓഫിസർ സുരയ്യ, ഹെൽത്ത് ഇൻസ്പെക്ടർ വി.പി. ദിനേഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ യു. മുഹമ്മദ് റഉഫ്, ജിജിമോൾ, കെ.കെ. അബ്ദുറഹ്മാൻ, ശിൽപ എന്നിവർ നേതൃത്വം നൽകി. പള്ളിക്കൽ പഞ്ചായത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കായി നടത്തിയ മെഡിക്കൽ ക്യാമ്പ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.