pw

ഉജ്ജ്വല റാലിയോടെ സി.പി.എം മലപ്പുറം ജില്ല സമ്മേളനത്തിന് സമാപനം പെരിന്തല്‍മണ്ണ: കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ആഴത്തിൽ വേരോട്ടമുള്ള പെരിന്തൽമണ്ണയെ ചുവപ്പിൽ കുളിപ്പിച്ച് നടന്ന അത്യുജ്ജ്വല റാലിയോടെ മൂന്ന് ദിവസമായി നടന്ന സി.പി.എം മലപ്പുറം ജില്ല സമ്മേളനത്തിന് സമാപനം. വൈകീട്ട് മൂന്നോടെ ജില്ലയുടെ നാനാദിക്കുകളിൽനിന്ന് പ്രവർത്തകർ ഒഴുകിയെത്തിയതോടെ നഗരം ജനസാഗരമായി. ജില്ല ആശുപത്രി പരിസരത്തുനിന്ന് ആരംഭിച്ച റെഡ് വളൻഡിയർ മാർച്ച് കാണാൻ റോഡിനിരുവശവും ജനം തിങ്ങിനിറഞ്ഞു. മാർച്ചിന് മുന്നിലായി 37 ജില്ല കമ്മിറ്റി അംഗങ്ങളും 16 ഏരിയകളിൽനിന്നായി തെരഞ്ഞെടുത്ത 294 സമ്മേളന പ്രതിനിധികളും അണിനിരന്നു. പിന്നിലായി ബഹുജനറാലി സമ്മേളന നഗരിയിലേക്ക് ഒഴുകിയെത്തി. പടിപ്പുര സ്റ്റേഡിയത്തിലെ ഫിദല്‍ കാസ്‌ട്രോ നഗറില്‍ ചേർന്ന സമാപന സമ്മേളനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി ഇ.എൻ. േമാഹൻദാസ് അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.