ഒറവംപുറം പുഴയിൽ സ്ഥിരം തടയണ: ആവശ്യം ശക്തം

പാണ്ടിക്കാട്: ഒറവംപുറം പുഴയിൽ സ്ഥിരം തടയണ നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പ്രദേശത്തെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം സ്ഥിരം തടയണ നിർമാണമാണെന്ന് നാട്ടുകാർ പറയുന്നു. പുഴയിലെ നീരൊഴുക്ക്‌ നിലക്കാറാകുമ്പോഴാണ് ഇവിടെ താൽക്കാലിക തടയണ നിമിക്കാറുള്ളത്. വേനൽക്കാലത്ത്‌ തടയണയിൽ ആവശ്യത്തിന് വെള്ളം നിൽക്കാത്തതിനാൽ സമീപത്തെ കിണറുകളിൽ ജലലഭ്യത കുറയാറുണ്ട്. ജല വകുപ്പി​െൻറ കുടിവെള്ളം വിതരണം ചെയ്യാൻ ഉപയോഗിക്കുന്ന പുഴയിലെ കിണറിലും വെള്ളം കുറയുന്നതിനാൽ വിതരണം തടസ്സപ്പെടാറുണ്ട്‌ . സ്ഥിരം തടയണ നിർമിക്കുന്നതിലൂടെ പുഴയിലെ നീരൊഴുക്ക്‌ കുറയുന്നതിന് മുമ്പുതന്നെ വെള്ളം കെട്ടിനിർത്താനാവും. വർഷംതോറും താൽക്കാലിക തടയണ നിർമാണത്തിലൂടെ സർക്കാർ ഫണ്ട്‌ ദുരുപയോഗം ചെയ്യുകയാണെന്നും സ്ഥിരം തടയണയെന്ന ജനങ്ങളുടെ സ്വപ്നം യാഥാർഥ്യമാക്കണമെന്നും വെൽഫെയർ പാർട്ടി പാണ്ടിക്കാട് ടൗൺ യൂനിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ യൂനിറ്റ് പ്രസിഡൻറ് നജീബ് അധ്യക്ഷത വഹിച്ചു. അസ്‌ലം, അമീർഷ, മുഹമ്മദ്‌, അശ്റഫ്‌ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.