തമിഴ്​നാട്ടിൽ ബസ്​സമരം നാലു ദിവസം പിന്നിട്ടു

തമിഴ്നാട്ടിൽ ബസ്സമരം നാലു ദിവസം പിന്നിട്ടു െചന്നൈ: വേതനവർധന ആവശ്യപ്പെട്ട് തമിഴ്നാട്ടിൽ സർക്കാർ ബസ് ജീവനക്കാർ നടത്തുന്ന സമരം നാലു ദിവസം പിന്നിട്ടു. 70 ശതമാനം ബസുകൾ റോഡിലിറക്കിയെന്ന് സംസ്ഥാന ഗതാഗത വകുപ്പ് അവകാശപ്പെടുന്നുണ്ടെങ്കിലും 31 ശതമാനം ബസുകൾ മാത്രമാണ് സർവിസ് നടത്തിയതെന്ന് പണിമുടക്കിയ തൊഴിലാളി യൂനിയൻ നേതാക്കൾ ചൂണ്ടിക്കാട്ടി. താൽക്കാലിക ഡ്രൈവറെയും കണ്ടക്ടറെയും നിയമിച്ച് ഓടിച്ച ബസ് മറ്റ് വാഹനങ്ങളിലിടിച്ച് നാലിടങ്ങളിൽ അപകടമുണ്ടായി. വിരുതാചലത്ത് ബസ് ഇരുചക്ര വാഹനത്തിലിടിച്ച് യാത്രികൻ മരിച്ചു. 30,000 രൂപ വരെ വേതന വർധന ജീവനക്കാർ ആവശ്യപ്പെടുേമ്പാൾ 24,400 രൂപ വരെയാണ് സർക്കാർ വാഗ്ദാനം ചെയ്യുന്നത്. സമരം അവസാനിപ്പിച്ച് തൊഴിലാളികൾ ജോലിക്ക് പ്രവേശിക്കണമെന്ന കോടതി ഉത്തരവ് യൂനിയനുകൾ തള്ളിക്കളഞ്ഞിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.