ജൈവ സുരക്ഷിത പച്ചക്കറി പരിശീലന പരിപാടി

പുലാമന്തോൾ: വിളയൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ എടപ്പലം പ്രീമിയർ ലീഗ് യുവാക്കൾക്കും കർഷകർക്കും എച്ച്.എ.എൽ.പി സ്കൂളിൽ ജൈവ സുരക്ഷിത പച്ചക്കറി പരിശീലനം സംഘടിപ്പിച്ചു. വൈസ് പ്രസിഡൻറ് എ.കെ. ഉണ്ണി, നീലടി സുധാകരൻ, കൃഷി ഓഫിസർ സിന്ധു, വി.പി. മൂർത്തി, അൻവർ, ജോഷി എന്നിവർ പരിപാടിയിൽ പങ്കെടുത്തു. മലപ്പുറം ജില്ലയിലെ മികച്ച മുൻ കൃഷി ഓഫിസറും ഇപ്പോൾ മലപ്പുറം മണ്ണുപരിശോധന ലാബ് ഉദ്യോഗസ്ഥനുമായ കെ.പി. സുരേഷ് പരിശീലന ക്ലാസെടുത്തു. ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചു പുലാമന്തോൾ: കരൾ സംബന്ധമായ അസുഖത്തെത്തുടർന്ന് എറണാകുളം മാതാ അമൃത ആശുപത്രിയിൽ ചികിത്സയിലുള്ള കട്ടുപ്പാറ തെങ്ങുംവളപ്പിൽ താമസിക്കുന്ന കണക്കൻതൊടി നൂർ മുഹമ്മദ് ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചു. കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്. ഇദ്ദേഹത്തി​െൻറ ഭാര്യയിൽനിന്ന് കരൾ സ്വീകരിക്കും. കരൾ മാറ്റിെവക്കുന്നതിനും അനുബന്ധ ചികിത്സക്കുമായി ഏകദേശം 23 ലക്ഷം രൂപ ചെലവ് വരും. കട്ടുപ്പാറ കെ.എൻ.എം ഓഡിറ്റോറിയത്തിൽ ചേർന്ന ചികിത്സ സഹായ കമ്മിറ്റി രൂപവത്കരണ യോഗത്തിൽ കട്ടുപ്പാറ ടൗൺ, കട്ടുപ്പാറ പഴയ മഹല്ല്, തെങ്ങുംവളപ്പ്, അവുഞ്ഞിക്കാട് മഹല്ലുകൾ ഉൾപ്പെടുന്ന സംയുക്ത മഹല്ല് കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും പങ്കെടുത്തു. കെ. ഉസ്മാൻ ഹാജി അധ്യക്ഷത വഹിച്ചു. വാർഡ് അംഗം കെ.പി. ഇക്ബാൽ, സി. മൊയ്തീൻകുട്ടി മാസ്റ്റർ, ഷമീർ ബാബു കളരിക്കൽ, സാലി മാസ്റ്റർ, ഷാജി ഇ.കെ. സംസാരിച്ചു. ഫണ്ട് ഉദ്ഘാടനം ഉസ്മാൻ ഹാജി, തവളേങ്ങൽ ആലി, സി.ടി. അബ്ദുൽ അസീസ്, സാലി മാസ്റ്റർ, കെ.പി. ഉസ്സൻകുട്ടി ഹാജി, ഗഫൂർ കുറുവക്കുന്നൻ എന്നിവർ സംസാരിച്ചു. സി.ടി. അബ്ദുൽ അസീസ് സ്വാഗതവും തവളേങ്ങൽ ആലി നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ഉസ്മാൻ ഹാജി (രക്ഷാധികാരി), സി.ടി. അബ്ദുൽ അസീസ് (ചെയർ.), ഇ.കെ. നാസർ (കൺ.), കെ.പി. ഇഖ്ബാൽ (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.