നിലമ്പൂർ: നിലമ്പൂർ പാട്ടുത്സവത്തിെൻറ പ്രധാന ചടങ്ങുകളിലൊന്നായ വലിയകളം പാട്ടു ദിനത്തിലെ പ്രസിദ്ധമായ സർവാണി സദ്യക്കായി ക്ഷേത്രത്തിലെത്തിയത് ആയിരക്കണക്കിന് ഭക്തര്‍. അവധി ദിനം കൂടിയായതോടെ രാവിലെ മുതല്‍തന്നെ ക്ഷേത്ര പരിസരത്തേക്ക് ഭക്തർ വന്നുതുടങ്ങിയിരുന്നു. പാട്ടുത്സവത്തിെൻറ ഭാഗമായി എല്ലാ വർഷവും സർവാണി സദ‍്യ നടക്കാറുണ്ടെങ്കിലും 20 വർഷത്തിനു ശേഷം ആദ‍്യമായാണ് അവധി ദിവസമായ ഞായറാഴ്ച സദ‍്യ നടക്കുന്നത്. തിരക്ക് മുൻകൂട്ടിക്കണ്ട് വിപുലമായ സൗകര്യങ്ങളാണ് ഇത്തവണ ഒരുക്കിയിരുന്നത്. പ്രത്യേക പന്തല്‍ കെട്ടിയാണ് ഭക്ഷണം വിതരണം ചെയ്തത്. പാളകൊണ്ട് തയാറാക്കിയ പ്ലേറ്റുകളിലാണ് ഭക്ഷണം നൽകിയത്. 130 പറയോളം അരി സദ്യക്കായി ഉപയോഗിച്ചു. 1000ത്തിലേറെ പേർക്ക് ഭക്ഷണം നൽകാന്‍ കഴിഞ്ഞതായി സംഘാടകർ പറഞ്ഞു. ആദിവാസി വിഭാഗത്തില്‍പെട്ടവരുള്‍പ്പെടെ ജീവിതത്തിെൻറ വിവിധ മേഖലകളിലുള്ളവര്‍ ഒത്തൊരുമയോടെ ഭഗവാെൻറ പ്രസാദമായി കരുതുന്ന സദ്യ കഴിക്കാനെത്തുന്നുണ്ട്. കോവിലകം അംഗങ്ങളോടൊപ്പം ക്ഷേത്രം ജീവനക്കാരും പ്രദേശവാസികളും കൂട്ടമായാണ് സദ്യക്കുള്ള ഒരുക്കങ്ങള്‍ നടത്തിയത്. പി.വി. അന്‍വര്‍ എം.എല്‍.എ, ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍, നഗരസഭ അധ്യക്ഷ പത്മിനി ഗോപിനാഥ് എന്നിവരും സർവാണി സദ്യ വിതരണം നടക്കുന്ന സ്ഥലത്തെത്തി ആശംസകളറിയിച്ചു. ഉച്ചക്ക് 12ഓടെ തുടങ്ങിയ സദ്യ മൂന്നോടെ ആചാരവിധി പ്രകാരം സമാപിച്ചു. പടം: 3 -നിലമ്പൂർ പാട്ടുത്സവത്തിെൻറ ഭാഗമായി നടന്ന സർവാണി സദ‍്യ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.