പൂക്കോട്ടുംപാടം: ബസ്സ്റ്റോപ് പരിസരത്തെ മാലിന്യം ശേഖരിക്കാന്‍ പൂക്കോട്ടുംപാടത്ത് സ്ഥാപിച്ച മാലിന്യ സംഭരണി സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചു. പൂക്കോട്ടുംപാടം ഫേസ്ബുക് കൂട്ടായ്മ സ്ഥാപിച്ച സംഭരണിയാണ് കഴിഞ്ഞ ദിവസം രാത്രി ഉപയോഗശൂന്യമാക്കിയത്. മുമ്പും ഈ മാലിന്യ സംഭരണിയിലെ മാലിന്യം ബസ്സ്റ്റോപ്പിലും പരിസരത്തും വാരിവിതറിയ സംഭവമുണ്ടായിട്ടുണ്ട്. എല്ലാ ആഴ്ചകളിലും ഫേസ്ബുക് കൂട്ടായ്മ ബസ്സ്റ്റോപ് ശുചീകരിക്കാറുണ്ട്. എന്നാല്‍, സംഭരണി നശിപ്പിച്ചതിനാൽ മാലിന്യം ശേഖരിക്കാന്‍ ഇടമില്ലാതായിരിക്കുകയാണ്. പഞ്ചായത്ത് പ്രഖ്യാപിച്ച പ്ലാസ്റ്റിക് വിമുക്ത പദ്ധതിയും മാലിന്യ നിർമാർജനവും കടലാസിലൊതുങ്ങുമ്പോള്‍ തങ്ങളുടെ സേവനവും അവതാളത്തിലാക്കുന്ന പ്രവൃത്തികളാണ് പൂക്കോട്ടുംപാടത്ത് നടക്കുന്നതെന്ന് കൂട്ടായ്മ ഭാരവാഹികള്‍ പറഞ്ഞു. വണ്ടൂർ, നിലമ്പൂര്‍ ഭാഗങ്ങളിലേക്ക് കുട്ടികളും സ്ത്രീകളുമായി നിരവധി യാത്രക്കാര്‍ ബസ് കാത്തുനില്‍ക്കുന്ന ബസ്സ്റ്റോപ്പാണിത്. ഫോട്ടോ പൂക്കോട്ടുംപാടം ബസ്സ്റ്റോപ്പിലെ മാലിന്യ സംഭരണി നശിപ്പിച്ച നിലയില്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.