മലപ്പുറം: കുറ്റിപ്പുറം പാലത്തിന് സമീപത്തുനിന്ന് കുഴിബോംബ് കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നു. വസ്തു കണ്ടെത്തി മൂന്നാംദിവസവും പിന്നിൽ ആരെന്ന് അന്വേഷണ സംഘത്തിന് തുെമ്പാന്നും ലഭിച്ചിട്ടില്ല. കുഴിബോംബ് പുഴയിൽ ഉപേക്ഷിച്ചതാണോ, സ്ഫോടനം ലക്ഷ്യമാക്കി ബോധപൂർവം െകാണ്ടിട്ടതാണോ, തുടങ്ങിയവക്ക് ഉത്തരം ലഭിക്കേണ്ടതുണ്ട്. സൈന്യം ഉപയോഗിക്കുന്ന കുഴിബോംബ് ആണെന്നതിനാൽ ഒൗദ്യോഗിക ആയുധ നിർമാണശാലയിലല്ലാതെ ഇവ നിർമിക്കാനാകില്ല. എവിടെയാണ് നിർമിച്ചത്, ഏത് വർഷം എന്നിവയും വ്യക്തമാകാനുണ്ട്. ഇവ മിലിട്ടറി ഇൻറലിജൻസ് വിഭാഗം പരിശോധിക്കും. മലപ്പുറം എ.ആർ ക്യാമ്പിലാണ് കുഴിേബാംബ് സൂക്ഷിച്ചിരിക്കുന്നത്. സൈന്യത്തിെൻറ ആയുധ ഗേവഷണ വിഭാഗം കൂടി പരിശോധിച്ച ശേഷമേ ബോംബ് നിർവീര്യമാക്കൂ. ഇവർ മലപ്പുറത്തെത്തി പരിശോധന നടത്തും. കണ്ടെത്തിയ കുഴിബോംബ് വൻ അപകടം സൃഷ്ടിക്കാൻ കഴിയുന്നതല്ല. പൊട്ടിത്തെറിക്കാൻ വിവിധ ഘട്ടങ്ങൾ കഴിയണം. അതിനാൽ സുരക്ഷിതമായി സൂക്ഷിച്ചാൽ പ്രശ്നങ്ങൾ ഉണ്ടാകില്ല. ബോംബ് അടങ്ങിയ സഞ്ചി പാലത്തിൽനിന്ന് താഴെക്കിട്ടതാകാം എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. സൂക്ഷ്മമായി കൈകാര്യം ചെയ്യുന്ന വസ്തു എങ്ങനെ പൊതുഇടത്ത് പ്രത്യക്ഷപ്പെട്ടു എന്നതിനും ഉത്തരം കിേട്ടണ്ടതുണ്ട്. ഇൗ കുരുക്ക് അഴിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. പാലക്കാട് ബോംബ് സ്ക്വാഡിലെ മൈൻഡിറ്റക്ക്ഷൻ പരിശീലനം ലഭിച്ച രണ്ടുപേർ മലപ്പുറത്ത് എത്തിയിട്ടുണ്ട്. ദേശീയ സുരക്ഷ ഗാർഡ് (എൻ.എസ്.ജി), എൻ.െഎ.എ, സൈനിക രഹസ്യാനേഷണ വിഭാഗം എന്നിവയും വിവരങ്ങൾ ആരാഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.