കൊളത്തൂർ: പെട്ടിക്കട നടത്തി കുടുംബത്തിെൻറ അന്നം കണ്ടെത്തിയിരുന്ന ഗൃഹനാഥൻ മരണത്തിന് കീഴടങ്ങിയതോടെ അമ്മയും മകളും എന്ത് ചെയ്യണമെന്നറിയാതെ അന്തിച്ചു നിൽക്കുകയായിരുന്നു. ഒരു വർഷം മുമ്പ് താഴ്വീണ ആ പെട്ടിക്കട കഴിഞ്ഞ ദിവസം വീണ്ടും തുറന്നു. കൊളത്തൂർ കുറുപ്പത്താൽ നെടുംപറമ്പിൽ കാർത്യായനിക്കും ഏക മകൾക്കും ഉപജീവനത്തിനായി കൊളത്തൂർ നാഷനൽ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വിദ്യാർഥികളാണ് മുന്നിട്ടിറങ്ങിയത്. ഉന്തുവണ്ടിയിൽ പെട്ടിക്കടയുമായി ജീവിതം കരുപ്പിടിപ്പിക്കുന്നതിനിടയിലാണ് കാർത്യായനിയുടെ ഭർത്താവ് ഒരു വർഷം മുമ്പ് മരിച്ചത്. അമ്മയുടെയും മകളുടെയും വഴിമുട്ടിയ ജീവിതം ശ്രദ്ധയിൽപ്പെട്ട വിദ്യാർഥികൾ പെട്ടിക്കട പുതുക്കി നൽകി. കടനിറയെ വിൽപനക്കുള്ള സാധനങ്ങളും കുട്ടികൾ നിറച്ചു. വിദ്യാർഥികളുടെയും അധ്യാപകരുടെയും സാന്നിധ്യത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി മങ്കട മണ്ഡലം പ്രസിഡൻറ് സൈനാസ് നാണി പെട്ടിക്കട ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ടി.കെ. വിജയകൃഷ്ണൻ ആദ്യ വിൽപന നിർവഹിച്ചു. പ്രിൻസിപ്പൽ സി.വി. മുരളി, എൻ.എസ്.എസ് േപ്രാഗ്രാം ഒാഫിസർ കെ.എസ്. സുമേഷ്, ടി. മുജീബ് റഹ്മാൻ, എം. വിനീഷ്, ജിബിൻ കൃഷ്ണ എന്നിവർ സംസാരിച്ചു. moid mc1 padam: കൊളത്തൂർ നാഷനൽ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വിദ്യാർഥികൾ കാർത്യായനിക്ക് പെട്ടിക്കട കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.