പ്രവർത്തകർ ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്നവരാകണം -ടി. ആരിഫലി മലപ്പുറം: ദേശീയ അന്തർദേശീയ സാഹചര്യങ്ങൾ പരിഗണിച്ച് ഇസ്‌ലാമിക പ്രവർത്തകർ സ്വയം നവീകരണത്തിന് തയാറാവുകയും ജീവിതത്തിെൻറ മുഴുമേഖലകളിലും ശക്തരാവുകയും ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്നവരാവുകയും ചെയ്യണമെന്ന് ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യ ഉപാധ്യക്ഷൻ ടി. ആരിഫലി. ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ല തർബിയത്ത് വകുപ്പ് മലപ്പുറത്ത് സംഘടിപ്പിച്ച തെരഞ്ഞെടുത്ത പ്രവർത്തകരുടെ നേതൃപരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് എം.സി. നസീർ അധ്യക്ഷത വഹിച്ചു. കേരള ശൂറാ അംഗം കൂട്ടിൽ മുഹമ്മദലി, ജില്ല സമിതി അംഗം നാസർ ചെറുകര എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. ജില്ല സമിതി അംഗങ്ങളായ ഡോ. നാസർ കുരിക്കൾ, മീരാൻ അലി, സലീം മമ്പാട് എന്നിവർ നേതൃത്വം നൽകി. photo: mplas jhi
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.