ആവിഷ്‌കാരങ്ങള്‍ക്ക് പൊതു ഇടം നിലനിര്‍ത്തണം --ആലങ്കോട് ലീലാകൃഷ്ണന്‍ മങ്കട: കലാകാരന്മാര്‍ക്കും ചിന്തകന്മാര്‍ക്കും തങ്ങളുടെ വികാര, വിചാരങ്ങള്‍ ആവിഷ്‌കരിക്കാനുള്ള ഇടങ്ങള്‍ ഇല്ലാതാകുന്ന കാലത്ത്, പൊതു ഇടങ്ങള്‍ നിലനിര്‍ത്താനുള്ള പ്രയത്‌നമാണ് ഏറ്റെടുക്കേണ്ട സാംസ്‌കാരിക പോരാട്ടമെന്ന് കവി ആലങ്കോട് ലീലാകൃഷ്ണന്‍ പറഞ്ഞു. വനിത കലാസാഹിതി ജില്ല കമ്മിറ്റി സംഘടിപ്പിച്ച 'കാവ്യലീല' കാവ്യാലാപന കളരി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വനിത കലാസാഹിതി ജില്ല പ്രസിഡൻറ് എം. ഗിരിജ അധ്യക്ഷത വഹിച്ചു. യുവകലാസാഹിതി ജില്ല പ്രസിഡൻറ് എ.പി. അഹമ്മദ്, ജില്ല സെക്രട്ടറി സി.വി. അശോകന്‍, സുജാത ആച്ചിക്കുളത്ത് എന്നിവര്‍ സംസാരിച്ചു. 100ല്‍പരം വനിതകള്‍ കവിതകള്‍ അവതരിപ്പിച്ചു. പ്രസന്ന പാര്‍ച്ചതി, ജസി കാരാട്, വിശ്വനാഥന്‍ പള്ളിക്കല്‍ എന്നിവര്‍ കാവ്യാലാപന കളരി നയിച്ചു. സംഘാടക സമിതി കണ്‍വീനര്‍ ഗോപാലന്‍ മങ്കട സ്വാഗതവും ചെയര്‍മാന്‍ പി. ശിവദാസന്‍ നന്ദിയും പറഞ്ഞു. ചിത്രം: Mankada Kavyaleela: വനിത കലാസാഹിതി ജില്ല കമ്മിറ്റി സംഘടിപ്പിച്ച 'കാവ്യലീല' കാവ്യാലാപന കളരി ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു -
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.