ഒറ്റ നമ്പർ ലോട്ടറി: രണ്ടുപേർ പിടിയിൽ

പരപ്പനങ്ങാടി: പൂരപ്പുഴ, ചിറമംഗലം ഭാഗത്തുനിന്ന് ഒറ്റ നമ്പർ ലോട്ടറി പിടികൂടി. രണ്ടാളുടെ പേരിൽ പൊലീസ് കേസെടുത്തു. കോട്ടക്കടവിലെ കൊടപ്പുറത്ത് ശരത്കുമാർ (24), ഒഴൂരിലെ പുത്തൻവീട്ടിൽ അനിൽകുമാർ (45) എന്നിവരാണ് പിടിയിലായത്. പരപ്പനങ്ങാടി എസ്.ഐ സമീറി​െൻറ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. കടയുടെ ലൈസൻസ് റദ്ദ് ചെയ്യാൻ നടപടി സ്വീകരിച്ചുവരുന്നതായി എസ്.ഐ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.