പാണ്ടിക്കാട്: മഞ്ചേരി, വണ്ടൂർ നിയോജക മണ്ഡലങ്ങള്‍ അതിരുപങ്കിടുന്ന അയനിക്കോട് കാക്കാതോടിനു കുറുകെയുള്ള ജീർണിച്ച് തകർച്ചഭീഷണിയിലായ പാലം ബലപ്പെടുത്താനും പുതിയ പാലം നിർമിക്കാനും നടപടിയാവുന്നു. വടപുറം-- പട്ടിക്കാട് സംസ്ഥാന പാതയിൽ ബ്രിട്ടീഷ് ഭരണകാലത്ത് പണിത പാലത്തിെൻറ മുകള്‍ പരപ്പും പാലത്തെ താങ്ങിനിർത്തുന്ന ഇരുമ്പ് ബീമുകളും കാലപ്പഴക്കത്താൽ ബലക്ഷയം വന്ന് വർഷങ്ങളായി അപകടാവസ്ഥയിലാണ്. ആഴ്‌ചകള്‍ക്ക് മുമ്പ് പി.ഡബ്ല്യു.ഡി പാലത്തിലൂടെ 10 ടണ്ണില്‍ കൂടുതല്‍ ഭാരം കയറ്റിയുള്ള ചരക്കു വാഹനങ്ങള്‍ക്ക് വിലക്കേർപ്പെടുത്തിയിരുന്നു. ബുധനാഴ്‌ച പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ നടത്തിയ ഫോണ്‍ ഇന്‍ പരിപാടിയിലേക്ക് പാണ്ടിക്കാട് െഡവലപ്മെൻറ് ഓർഗനൈസേഷന്‍ പ്രവർത്തകന്‍ അനീഷ് അയനിക്കോട് പാലത്തിെൻറ ശോച്യാവസ്ഥ വിളിച്ച് അറിയിച്ചപ്പോഴാണ് പുതിയ പാലത്തിനായി അടിയന്തര നടപടികള്‍ ആരംഭിച്ചതായി മന്ത്രി അറിയിച്ചത്. പുതിയ പാലം പ്രവൃത്തി പൂർത്തീകരിക്കും വരെ പഴയ പാലം തകരാതെ നിലനിർത്തും. പാലത്തിെൻറ മുകൾ പരപ്പ് പുതുക്കാനും ബലപ്പെടുത്താനും ടെന്‍ഡർ നൽകാൻ നടപടി ആയതായും മന്ത്രി അറിയിച്ചു. പുതിയ പാലത്തിനുള്ള ഇന്‍വെസ്റ്റിഗേഷന്‍ പൂർത്തിയാക്കി ഡിസൈനിങ്ങിന് അയച്ചതായും അത് ലഭിക്കുന്ന മുറക്ക് എസ്‌റ്റിമേറ്റ് തയാറാക്കി പുതിയ പാലത്തിെൻറ ടെന്‍ഡർ നടപടികൾ വേഗത്തിലാക്കുമെന്നും അധികൃതർ അറിയിച്ചു. ഫോേട്ടാ: ജീർണിച്ച് അപകടാവസ്ഥയിലായ അയനിക്കോട് പാലം -- null
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.