വ്യാജ ലോട്ടറി പ്രവർത്തനം കേരള ലോട്ടറി അടിസ്​ഥാനമാക്കി

കാളികാവ്: സമ്മാനാര്‍ഹമായ കേരള ലോട്ടറികളുടെ അവസാനത്തെ മൂന്ന് അക്ക നമ്പറുകള്‍ ഒത്തുവന്നാൽ സമ്മാനം നൽകുന്ന രീതിയിലാണ് വ്യാജ ലോട്ടറിക്കാർ പ്രവര്‍ത്തിക്കുന്നത്. എഴുത്ത് ലോട്ടറി ഉപഭോക്താക്കള്‍ക്ക് നാല് സമ്മാനങ്ങളാണ് ഇവര്‍ നല്‍കുന്നത്. 25,000 രൂപയാണ് ഒന്നാം സമ്മാനം. 2500 രൂപ രണ്ടാം സമ്മാനവും 500 രൂപ മൂന്നാം സമ്മാനവും ഗാരണ്ടി പ്രൈസായി 100 രൂപയുമാണ് നല്‍കുന്നത്. എല്ലാ ദിവസവും ഉച്ചക്ക് 2.30ന് നറുക്കെടുക്കുന്ന ലോട്ടറികളെ അടിസ്ഥാനമാക്കി ഒരു മണി വരെ നമ്പറുകള്‍ എഴുതിവാങ്ങും. ഫോണ്‍ നമ്പറുകളും പേരും രേഖപ്പെടുത്തി സൂക്ഷിക്കുകയും കേന്ദ്രത്തിലേക്ക് കോപ്പി ഇ-മെയിലായി അയക്കുകയും ചെയ്യും. ചെറുകിട ഏജൻറുമാര്‍ ഇടനിലക്കാര്‍ക്ക് ഫോണ്‍ മുഖേന വിളിച്ച് പറഞ്ഞാണ് രേഖകള്‍ എത്തിക്കുന്നത്. സമാന്തര ലോട്ടറിക്കടകളിൽ ഓരോ ദിവസവും ലക്ഷങ്ങളുടെ ഇടപാടാണ് നടക്കുന്നത്. നിരവധി സെറ്റ് ടിക്കറ്റുകളാണ് ചില ഭാഗ്യപരീക്ഷണക്കാര്‍ എഴുതിപ്പിക്കുന്നത്. സമ്മാനാര്‍ഹമായ തുക ഉടന്‍ നല്‍കുകയും ചെയ്യും. കമ്പ്യൂട്ടറുകളും പ്രിൻററും ഫോട്ടോസ്റ്റാറ്റ് മെഷീനുകളും ഉൾപ്പെടെ അത്യാധുനിക സംവിധാനങ്ങളാണ് വ്യാജ ലോട്ടറി കേന്ദ്രങ്ങളില്‍ ഉപയോഗിക്കുന്നത്. ഒറ്റപ്പാലം ആസ്ഥാനമായിട്ടാണ് വ്യാജ ലോട്ടറി സംസ്ഥാനത്ത് വ്യാപിച്ചതെന്നാണ് അറിയുന്നത്. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന, ഇതര സംസ്ഥാനത്ത് നിന്നുള്ള പ്രമുഖരായ കുബേരന്മാരാണ് വ്യാജ ലോട്ടറിക്ക് വേണ്ടി പണം ഇറക്കുന്നതെന്നാണ് പറയുന്നത്. സംസ്ഥാനത്ത് നിന്നും ഇവര്‍ക്ക് സഹായമുണ്ട്. ഇൻറലിജൻസ് സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിച്ചിട്ടും ഇത്തരം മാഫിയകളെ പിടികൂടാന്‍ ശ്രമിക്കാറില്ല. കേരള ലോട്ടറിയുടെ അംഗീകൃത ഏജന്‍സികള്‍ തന്നെയാണ് സമാന്തര ലോട്ടറിയും നടത്തുന്നത്. കാളികാവില്‍ രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. വലിയൊരു ശൃംഖലതന്നെ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും രണ്ടുപേരെ മാത്രമാണ് പിടികൂടാനായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.