വർഗീയ ധ്രുവീകരണ നീക്കം അപലപനീയം -പി.ഡി.പി മലപ്പുറം: ജില്ലയിൽ വർഗീയ ധ്രുവീകരണം നടത്തി രാഷ്ട്രീയ മുതലെടുപ്പിനുള്ള സംഘ്പരിവാർ നീക്കം അപലപനീയമാണെന്ന് പി.ഡി.പി ജില്ല കൗൺസിൽ. കുറ്റിപ്പുറം പാലത്തിനടിയിൽനിന്ന് കുഴിബോംബ് കണ്ടെത്തിയ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു. പാർട്ടിയുടെ സിൽവർ ജൂബിലി സേമ്മളനത്തിെൻറ പ്രചാരണാർഥം ഫെബ്രുവരിയിൽ ജില്ല കൺവെൻഷൻ മലപ്പുറത്ത് സംഘടിപ്പിക്കാനും തീരുമാനിച്ചു. സലാം മൂന്നിയൂർ അധ്യക്ഷത വഹിച്ചു. ഇബ്രാഹിം തിരൂരങ്ങാടി ഉദ്ഘാടനം ചെയ്തു. ജാഫറലി ദാരിമി, യൂസുഫ് പാന്ത്ര, സലിം ബാബു, സകീർ പരപ്പനങ്ങാടി, ഹബീബ് കാവനൂർ, എൻ.എ. സിദ്ദീഖ്, അബ്ദുൽ ബാരിർശാദ്, അനീഷ്കുമാർ, അസീസ് വെളിയേങ്കാട്, നസീർ പുറങ്ങ്, മുഹമ്മദ് വഫ, സരോജിനി രവി, ആതിഖ ഫക്രുദ്ദീൻ എന്നിവർ സംസാരിച്ചു. ശശി പൂവഞ്ചിന സ്വാഗതവും കെ.സി. അബൂബക്കർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.