കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസ് പരീക്ഷ പരിശീലനം

പൊന്നാനി: പൊന്നാനി ഐ.സി.എസ്.ആറിന് കീഴിൽ കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസ് പരീക്ഷ പരിശീലനമാരംഭിക്കും. കേരളത്തിൽ രണ്ടിടങ്ങളിൽ മാത്രമാണ് സർക്കാർ അംഗീകൃത പരിശീലന പരിപാടി നടക്കുന്നത്. പരിശീലന ക്ലാസുകൾ ജനുവരി 29 മുതൽ ആരംഭിക്കും. അപേക്ഷ ഫോറം ജനുവരി എട്ടുമുതൽ നൽകിത്തുടങ്ങും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 22-. അപേക്ഷ ഫോറം നൂറുരൂപ നൽകി സ​െൻററിൽനിന്ന് നേരിട്ടും www.ccek.org എന്ന വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്തും ഉപയോഗിക്കാം. ഡൗൺലോഡ് ചെയ്ത അപേക്ഷ ഉപയോഗിക്കുന്നവർ ഡയറക്ടർ, സ​െൻറർ ഫോർ കണ്ടിന്യൂയിങ് എജുക്കേഷൻ കേരളയുടെ പേരിൽ തിരുവനന്തപുരത്ത് മാറ്റാവുന്ന തരത്തിൽ ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽനിന്നും എടുത്ത 100 രൂപ ഡി.ഡി, 2 പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അപേക്ഷ തപാൽ മാർഗം അയക്കേണ്ടതാണെന്ന് ഐ.സി.ഡി.എസ്.ആർ മാനേജ്മ​െൻറ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബിരുദമാണ് അപേക്ഷകർക്കുള്ള മിനിമം യോഗ്യത. ഫോൺ: 0494 2665484,8281098868.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.