m33

മാറ്റമില്ലാതെ വനിത പ്രാതിനിധ്യം പെരിന്തല്‍മണ്ണ: പുതിയ ജില്ല കമ്മിറ്റിയിൽ യുവ, പട്ടികജാതി, ന്യൂനപക്ഷ പ്രാതിനിധ്യം ഉറപ്പ് വരുത്തിയിട്ടുണ്ടെങ്കിലും വനിത പ്രാതിനിധ്യം രണ്ട് തന്നെ. മഞ്ചേരിയിൽനിന്നുള്ള സി. വിജയലക്ഷ്മി ഒഴിവായപ്പോൾ ഡി.വൈ.എഫ്.െഎ സംസ്ഥാന കമ്മിറ്റിയംഗം വി.ടി. േസാഫിയ കമ്മിറ്റിയിലെത്തി. കെ.പി. സുമതിയാണ് നിലവിലുള്ള വനിത അംഗം. ഒമ്പത് ഏരിയ സെക്രട്ടറിമാർ കമ്മിറ്റിയിലുണ്ട്. ഇവരിൽ ആറുപേരെ പുതുതായി ഉൾപ്പെടുത്തിയതാണ്. കമ്മിറ്റിയിലെത്തിയ വി.പി. സാനു എസ്.എഫ്.െഎ അഖിലേന്ത്യ പ്രസിഡൻറും എൻ. കണ്ണൻ മുൻ വണ്ടൂർ എം.എൽ.എയുമാണ്. സാനുവി​െൻറ പിതാവ് വി.പി. സക്കറിയ നിലവിൽ ജില്ലകമ്മറ്റിയംഗമാണ്. ഡി.ൈവ.എഫ്.െഎ മുൻ ജില്ല സെക്രട്ടറിയും നിലവിൽ നന്നംമുക്ക് പഞ്ചായത്ത് പ്രസിഡൻറുമാണ് ടി. സത്യൻ. എടപ്പാൾ ഏരിയ സെക്രട്ടറി സ്ഥാനത്തേക്ക് ഇദ്ദേഹത്തെ ഉയർത്തിക്കാട്ടിയിരുന്നെങ്കിലും മത്സരം വന്നതോടെ പിൻമാറുകയായിരുന്നു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, കേന്ദ്രകമ്മിറ്റിയംഗങ്ങളായ എ. വിജയരാഘവൻ, പി.കെ. ശ്രീമതി, കെ.കെ. ശൈലജ, എ.കെ. ബാലൻ, മുതിര്‍ന്ന നേതാവ് പാലോളി മുഹമ്മദ്കുട്ടി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു തെരഞ്ഞെടുപ്പ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.