ഉപഭോക്​താവെന്ന വ്യാജേന കടകളിൽ യുവതിയുടെ മോഷണം

കരിങ്കല്ലത്താണി: സാധനങ്ങൾ വാങ്ങാനെന്ന വ്യാജേന കടകളിൽ കയറിയ യുവതി പണവും വാച്ചും കവർന്ന് കടന്നു. വെള്ളിയാഴ്ച രാവിലെ പേത്താടെ കരിങ്കല്ലത്താണിയിലാണ് സംഭവം. മണ്ണാർക്കാട് റോഡിലെ പഞ്ചമി ഫാൻസിയിൽനിന്ന് ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് വാച്ച് ൈകയിലാക്കുന്ന ദൃശ്യം സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. പൂവത്താണി റോഡിലെ അലങ്കാർ ഫൂട്ട്‍വെയറിൽ കയറിയ യുവതി ചെരിപ്പ് ആവശ്യപ്പെട്ടു. ഇത് എടുക്കാനായി ജീവനക്കാരൻ പുറത്തെ കൗണ്ടറിലേക്ക് ഇറങ്ങിയ ഉടൻ മേശവലിപ്പ് തുറന്ന് പണം കവരുകയുമായിരുന്നു. ഇവിടെനിന്ന് 3500 രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. യുവതി പെെട്ടന്ന് കടന്നതിനെത്തുടർന്ന് സംശയം തോന്നിയ ജീവനക്കാരൻ പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. പണം എടുക്കുന്ന ദൃശ്യം സി.സി.ടി.വിയിലുണ്ട്. ഇറങ്ങിപ്പോകുന്ന ഏറക്കുറെ വ്യക്തമായ ദൃശ്യം സമീപത്തെ കടയുടെ സി.സി.ടി.വി കാമറയിലും പതിഞ്ഞിട്ടുണ്ട്. പരിസരത്ത് തിരച്ചിൽ നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല. പർദയും മഫ്തയും ധരിച്ച 40 വയസ്സ് തോന്നിക്കുന്ന യുവതിയാണ് മോഷണം നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.