പട്ടാമ്പി: ഭാരതത്തിെൻറ കരുത്തും പാരമ്പര്യവും ലോകത്തിനു മുന്നിൽ പ്രദർശിപ്പിക്കുന്ന മുഹൂർത്തത്തിൽ ഭാഗഭാക്കാകാൻ പട്ടാമ്പി ഗവ. സംസ്കൃത കോളജിലെ രണ്ട് എൻ.സി.സി കാഡറ്റുകളും. ജനുവരി 26ന് ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിലാണ് എൻ.സി.സി കാഡറ്റുകളായ എൻ.പി. നിധിനും എസ്. അഖിലും കണ്ണികളാകുന്നത്. രണ്ടാം വർഷ ബി.എസ്സി ഫിസിക്സ് വിദ്യാർഥിയായ നിധിൻ കുളപ്പുള്ളി മാടത്തുംപടിക്കൽ ഉണ്ണികൃഷ്ണൻ-പ്രീത ദമ്പതികളുടെ മകനാണ്. ബി.ബി.എ രണ്ടാംവർഷ വിദ്യാർഥിയായ അഖിൽ പള്ളിപ്പുറം കൊച്ചിയിൽ മേലേ വീട്ടിൽ സതീശൻ-ഷീബ ദമ്പതികളുടെ മകനാണ്. 106 പേരടങ്ങുന്ന എൻ.സി.സി കേരള ആൻഡ് ലക്ഷദ്വീപ് കണ്ടിൻജൻറിെൻറ ഭാഗമായാണ് ഇവർ 29ന് ഡൽഹിയിലേക്ക് തിരിച്ചത്. ബ്രിഗേഡിയർ സി.പി. സിങ്ങിെൻറ നേതൃത്വത്തിൽ ഡൽഹിയിലെത്തിയ ഇവർ വർണാഭമായ വിവിധ പരിപാടികളിൽ പങ്കാളികളാകും. പത്ത് മാസങ്ങളിലായി 100 ദിവസത്തെ പരിശീലനം പൂർത്തിയാക്കിയാണ് ഡൽഹിക്ക് തിരിച്ചത്. മൂന്നാഴ്ച ഡൽഹിയിലും തുടർ പരിശീലനമുണ്ടാവും. 28 കേരള ഒറ്റപ്പാലം എൻ.സി.സി യൂനിറ്റിൽനിന്ന് ഇവരടക്കം മൂന്ന് സീനിയർ കാഡറ്റുകളും രണ്ട് ജൂനിയർ കാഡറ്റുകളുമാണ് പരേഡിൽ പങ്കെടുക്കുന്നത്. ചിത്രം mohpt b o2 നിധിൻ mohpt b 03 അഖിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.